കേരളം

kerala

ETV Bharat / city

ഒന്നര വയസുള്ള മകളെ പുഴയില്‍ തള്ളിയിട്ടു കൊന്നു; അമ്മയുടെ മൊഴിയില്‍ അച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു - kannur child drowned news

അമ്മ സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കതിരൂർ പൊലീസ് അച്ഛനെതിരെ കേസെടുത്തത്.

അൻവിത കൊലപാതകം  അൻവിത കൊലപാതകം വാര്‍ത്ത  ഒന്നര വയസുകാരി മരണം വാര്‍ത്ത  കണ്ണൂര്‍ ഒന്നര വയസുകാരി മരണം വാര്‍ത്ത  കണ്ണൂര്‍ ഒന്നര വയസുകാരി മരണം  പാത്തിപ്പാലം ഒന്നര വയസുകാരി മരണം വാര്‍ത്ത  പാത്തിപ്പാലം ഒന്നര വയസുകാരി മരണം  ഒന്നര വയസുകാരി പുഴ മരണം വാര്‍ത്ത  ഒന്നര വയസുകാരി പുഴ മരണം  ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ചു വാര്‍ത്ത  ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ചു  ഒന്നര വയസുകാരി മരണം അച്ഛന്‍ കൊലക്കുറ്റം വാര്‍ത്ത  ഒന്നര വയസുകാരി അച്ഛന്‍ തള്ളി വാര്‍ത്ത  ഒന്നര വയസുകാരി മരണം അച്ഛന്‍ കേസ് വാര്‍ത്ത  ഒന്നര വയസുകാരി മുങ്ങി മരണം വാര്‍ത്ത  ഒന്നര വയസുകാരി മുങ്ങി മരണം  ഒന്നര വയസുകാരി കൊലപാതകം വാര്‍ത്ത  ഒന്നര വയസുകാരി കൊലപാതകം  murder charge against father news  kannur one and half year old child death news  kannur child death news  kannur child death  kannur child death murder charge news  kannur child death murder charge  kannur child death murder charge father news  kannur child death murder charge father  kannur child drowned news  kannur child drowned
കണ്ണൂരില്‍ ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവം; അച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

By

Published : Oct 16, 2021, 10:45 AM IST

കണ്ണൂർ: കണ്ണൂർ പാത്തിപ്പാലത്ത് ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ അച്ഛന്‍ ഷിജുവിനെതിരെ കതിരൂർ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അമ്മ സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

തന്നേയും മകളെയും ഷിജു തളളിയിട്ടുവെന്ന് സോന പൊലീസിന് മൊഴി നൽകി. ഇവരുടെ ഒന്നര വയസുള്ള മകൾ അൻവിതയുടെ മൃതദേഹം ഇന്നലെ രാത്രിയാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിന്‌ ശേഷം ഒളിവിൽ പോയ ഷിജുവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

മൂന്നുപേരും പാത്തിപ്പാലത്ത് ഒരുമിച്ചെത്തുകയും ഷിജു സോനയെയും മകളെയും പുഴയിലേയ്ക്ക് തള്ളിയിടുകയുമായിരുന്നുവെന്നാണ് സോന മൊഴി നൽകിയിരിക്കുന്നത്. ആറ് മണിയോടെയാണ് മൂവരും പാത്തിപ്പാലത്ത് എത്തിയതെന്ന് ദൃക്‌സാക്ഷികളും പറയുന്നുണ്ട്.

സോനയേയും കുഞ്ഞിനെയും തള്ളിയിട്ട ശേഷം ഷിജു സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. സോനയെ നാട്ടുകാർ രക്ഷപ്പെടുത്തി. സോനയാണ് മകളെ കാണാതായ വിവരം നാട്ടുകാരോട് പറയുന്നത്. തുടർന്ന് കുഞ്ഞിനായുള്ള തിരച്ചിൽ തുടങ്ങുകയായിരുന്നു.

Also read: 'സാമ്പാറിന് ടേസ്റ്റില്ല' ; 24 കാരന്‍ അമ്മയെയും സഹോദരിയെയും വെടിവച്ച് കൊന്നു

ABOUT THE AUTHOR

...view details