കണ്ണൂർ: അർജുൻ ആയങ്കി ഉൾപ്പെട്ട സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം. രാമനാട്ടുകര ക്വട്ടേഷൻ സംഘം പാർട്ടിയെ ഉപയോഗിക്കുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകില്ല. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണമെന്ന് തുടങ്ങി രൂക്ഷവിമർശനമാണ് പാർട്ടി മുഖപത്രത്തിൽ സിപിഐ കണ്ണൂർ ജില്ലാസെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ എഡിറ്റ് പേജിൽ എഴുതിയ ലേഖനത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്.
ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യൽമീഡിയയിൽ വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കാനും സ്വന്തം പാർട്ടിയെ അതിസമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ് ഇത്തരക്കാർ ചെയ്യുന്നതെന്നും സന്തോഷിന്‍റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിപിഐ മുഖപത്രം വിമര്‍ശനമുന്നയിക്കുന്നത്.
"ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകുമോ", സിപിഎമ്മിനോട് സിപിഐ
തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണമെന്നും പാര്‍ട്ടി മുഖപത്രത്തില്‍ പറയുന്നു.
സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐ
Last Updated : Jul 9, 2021, 1:41 PM IST