കേരളം

kerala

ETV Bharat / city

ബിഹാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസുകാര്‍ക്ക് കൊവിഡ് - പൊലീസുകാര്‍ക്ക് കൊവിഡ്

34 കെഎപി ഉദ്യോഗസ്ഥരെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോള്‍ 32 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

covid to policemen in kannur  covid latest news  kannur covid news  കണ്ണൂര്‍ കൊവിഡ് വാര്‍ത്തകള്‍  പൊലീസുകാര്‍ക്ക് കൊവിഡ്  കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍
ബിഹാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസുകാര്‍ക്ക് കൊവിഡ്

By

Published : Nov 14, 2020, 7:47 PM IST

കണ്ണൂർ: ബിഹാറില്‍ നിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ 32 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാട്ടില്‍ തിരിച്ചെത്തി ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം 34 കെഎപി ഉദ്യോഗസ്ഥരെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോള്‍ 32 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതിനു പുറമെ, ധര്‍മടം പൊലിസ് സ്‌റ്റേഷനിലെ ഏതാനും പൊലീസുകാര്‍ക്കും കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് പോസിറ്റീവായി.

ഈ സാഹചര്യത്തില്‍ കൊവിഡുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കൃത്യ നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ ടി.വി സുഭാഷ് കൊവിഡ് അവലോകന യോഗത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന കാര്യത്തില്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details