കേരളം

kerala

ETV Bharat / city

പ്രകോപനപരമായ പ്രസംഗം: വത്സന്‍ തില്ലങ്കേരിക്ക് എതിരെ കേസ്

ഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന് കണ്ടാൽ അറിയാവുന്ന ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

By

Published : Jan 6, 2022, 5:33 PM IST

Provocative speech Case against Vatsan Thillankeri  ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരി  പ്രകോപനപരമായ പ്രസംഗത്തിന് വത്സന്‍ തില്ലങ്കേരിക്ക് എതിരെ കേസ്
പ്രകോപനപരമായ പ്രസംഗം: വത്സന്‍ തില്ലങ്കേരിക്ക് എതിരെ കേസ്

കണ്ണൂർ: പ്രകോപനപരമായ പ്രസംഗം നടത്തിയ സംഭവത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്ക് എതിരെ കേസ്. ഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന് കണ്ടാൽ അറിയാവുന്ന ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ബുധനാഴ്‌ച (5.01.2022) വൈകീട്ട് കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്‌റ്റേഡിയം കോര്‍ണര്‍ വരെയാണ് ഹിന്ദു ഐക്യവേദിയുടെ പ്രകടനം നടന്നത്. പ്രകടനത്തിന്‍റെ സമാപനസമയത്ത് വത്സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗവും പ്രവർത്തകരുടെ പ്രകോപന മുദ്രാവാക്യവുമാണ് കേസിന് ആധാരം.

also read: കെഎസ്‌ബിഎ തങ്ങൾക്ക്‌ പുറത്തിറങ്ങാൻ ഇനിയും കാത്തിരിക്കണം; ജാമ്യഹർജി നൽകാൻ രണ്ട് ദിവസം കൂടി

പ്രകോപനപരമായ മുദ്രാവാക്യം വിളിക്കല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, മാര്‍ഗതടസം സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് വത്സന്‍ തില്ലങ്കേരിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details