കേരളം

kerala

By

Published : May 4, 2019, 1:17 PM IST

Updated : May 4, 2019, 5:15 PM IST

ETV Bharat / city

അറക്കൽ സുൽത്താന ആദിരാജ ഫാത്തിമ മുത്ത് ബീവി അന്തരിച്ചു

നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനീയയാണ് ഫാത്തിമ മുത്ത് ബീവി

ആദിരാജ ഫാത്തിമ മുത്ത് ബീവി

കണ്ണൂർ: അറക്കൽ ആദിരാജ ഫാത്തിമ മുത്ത് ബീവി (86) അന്തരിച്ചു. സ്വവസതിയായ തലശ്ശേരി ചേറ്റംക്കുന്നിലെ "ഇശലിൽ" രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം ജൂണ് 26ന് സഹോദരിയും, 38മത് അറക്കല്‍ സ്ഥാനിയുമായിരുന്ന അറക്കല്‍ സുല്‍ത്താന്‍ സൈനബ ആയിഷ ആദിരാജയുടെ വിയോഗത്തെ തുടര്‍ന്നാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി 39ാമത് അറക്കല്‍ സുല്‍ത്താനയായി സ്ഥാനം ഏറ്റെടുത്തത്. 1932 ആഗസ്റ്റ് 3ന് എടക്കാട് (തലശ്ശേരി) ആണ് ജനനം. അറക്കല്‍ രാജ വംശത്തിന്റെ അധികാര സ്ഥാനം അലങ്കരിച്ചിരുന്ന ആദിരാജ ഹംസ കോയമ്മ തങ്ങള്‍, ആദിരാജ സൈനബ ആയിഷബി എന്നിവര്‍ സഹോദരങ്ങളാണ്. പരേതനായ സി.പി കുഞ്ഞഹമ്മദ് എളയയാണ് ഭർത്താവ്.

അറക്കൽ സുൽത്താന ആദിരാജ ഫാത്തിമ മുത്ത് ബീവി അന്തരിച്ചു

കണ്ണൂർ സിറ്റി ജമാഅത്ത് പള്ളി ഉൾപ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറക്കൽ സുൽത്താന എന്ന നിലയിൽ ബീവിയിൽ നിക്ഷിപ്‌തമായിട്ടുള്ളത്. കണ്ണൂർ സിറ്റിയുടെ ചരിത്ര ഗവേഷണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ നേതൃത്വം നൽകുന്ന അറക്കൽ മ്യൂസിയത്തിന്റെ രക്ഷാധികാരി കൂടിയാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി.

തലശ്ശേരി ഓടത്തിൽ പള്ളിയിൽ ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് മയ്യത്ത് നമസ്കാരവും ഖബറടക്കവും നടക്കുമെന്ന് ബീവിയുടെ പ്രതിനിധികളായ പേരമകൻ ഇത്യസ്‌ അഹമദ് ആദിരാജ, സഹോദരി പുത്രൻ മുഹമ്മദ് റാഫി ആദിരാജ എന്നിവർ അറിയിച്ചു.

Last Updated : May 4, 2019, 5:15 PM IST

ABOUT THE AUTHOR

...view details