കണ്ണൂർ : മാനസയുടെ കൊലപാതകത്തിന് ഉപയോഗിച്ച് തോക്ക് രഖിലിന് എവിടെ നിന്നാണ് കിട്ടിയതെന്നത് ഗൗരവമായി അന്വേഷിക്കണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി.
ഇത്തരം കൊലപാതകങ്ങള്‍ സംബന്ധിച്ച് പരിശോധിക്കാൻ സമൂഹം തയാറാകണം.മാനസയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ വീട് സന്ദർശിച്ച് സംസാരിക്കുകയിരുന്നു അബ്‌ദുള്ളക്കുട്ടി.
കൊലപാതകം വെള്ളിയാഴ്‌ച
ഇന്ദിരാഗാന്ധി ഡെന്‍റൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയായ മാനസ (24) വെള്ളിയാഴ്‌ചയാണ് കൊല്ലപ്പെട്ടത്. കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനിയാണ്. കണ്ണൂർ സ്വദേശി രഖിലാണ് മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഡെന്‍റൽ കോളജിന് സമീപം മാനസ താമസിച്ചിരുന്ന വാടക വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് രഖിൽ വെടിവച്ചത്. സുഹൃത്തുക്കളോടൊപ്പം താമസസ്ഥലത്ത് ഇരിക്കുകയായിരുന്ന മാനസയെ തൊട്ടടുത്ത മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് കൊല നടത്തിയത്. ഉടൻ തന്നെ രഖില്‍ സ്വയം നിറയൊഴിക്കുകയായിരുന്നു.
also read :മാനസ വധം ; മൃതദേഹം കളമശേരിയിലെത്തിച്ച് പോസ്‌റ്റ് മോർട്ടം നടത്തും