കേരളം

kerala

ETV Bharat / city

ബിജെപിയിലേക്ക് പോകുന്ന കാര്യം സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലെന്ന് എ പി അബ്ദുള്ളക്കുട്ടി - kannur

ഒരു ആദർശവുമില്ലാത്ത വ്യക്തിയാണ് വി എം സുധീരനെന്നും കഴിഞ്ഞ പത്ത് വർഷമായി സുധീരന് തന്നോട് വ്യക്തി വിരോധമാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

എപി അബ്ദുള്ളക്കുട്ടി

By

Published : May 30, 2019, 12:50 PM IST

കണ്ണൂര്‍: ബിജെപിയിലേക്ക് പോകുന്ന കാര്യം സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി.വിശദീകരണം കേൾക്കുന്നതിന് മുമ്പ് വിധി പറയുകയാണ് വീക്ഷണം ദിനപത്രം ചെയ്തത്. പാർട്ടി വിശദീകരണം ചോദിച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

ഒരു ആദര്‍ശവും ഇല്ലാത്ത വ്യക്തിയാണ് വി എം സുധീരനെന്ന് എ പി അബ്ദുള്ളക്കുട്ടി

ഒരു ആദർശവുമില്ലാത്ത വ്യക്തിയാണ് വി എം സുധീരനെന്നും കഴിഞ്ഞ പത്ത് വർഷമായി സുധീരന് തന്നോട് വ്യക്തി വിരോധമാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ നരേന്ദ്ര മോദിയുടെ വിജയത്തെ പ്രകീര്‍ത്തിച്ച് എ പി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പ്രതിപക്ഷത്തെ മാത്രമല്ല ബിജെപി പ്രവര്‍ത്തകരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഇത്തവണ ബിജെപിക്കുണ്ടായതെന്നും എല്ലാ രാഷ്ടീയ പ്രവര്‍ത്തകരും വികാരങ്ങള്‍ മാറ്റിവച്ച് ആ വിജയം നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.

ABOUT THE AUTHOR

...view details