കേരളം

kerala

ETV Bharat / city

വയനാട്ടില്‍ 259 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആറു പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15824 ആയി. 13336 പേര്‍ ഇതുവരെ രോഗമുക്തരായി. 99 മരണവും റിപ്പോർട്ട് ചെയ്തു.

Wayanad covid update  Wayanad  വയനാട്  വയനാട് കൊവിഡ്  വയനാട് കൊവിഡ് വാര്‍ത്ത  വയനാട് കൊവിഡ് കണക്ക്
വയനാട്ടില്‍ 259 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Dec 25, 2020, 7:20 PM IST

വയനാട്: ജില്ലയില്‍ 259 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 196 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15824 ആയി. 13336 പേര്‍ ഇതുവരെ രോഗമുക്തരായി. 99 മരണവും റിപ്പോർട്ട് ചെയ്തു.

നിലവില്‍ 2389 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1558 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. മേപ്പാടി സ്വദേശികളായ 40 പേര്‍, എടവക 37 പേര്‍, മുട്ടില്‍ 24 പേര്‍, മാനന്തവാടി 23 പേര്‍, കോട്ടത്തറ 22 പേര്‍, ബത്തേരി 20 പേര്‍, കല്‍പ്പറ്റ 17 പേര്‍, നെന്മേനി 13 പേര്‍, മീനങ്ങാടി 11 പേര്‍, വെള്ളമുണ്ട 10 പേര്‍, കണിയാമ്പറ്റ, പനമരം, വൈത്തിരി 7 പേര്‍ വീതം, നൂല്‍പ്പുഴ 5 പേര്‍, പടിഞ്ഞാറത്തറ, പൂതാടി, തവിഞ്ഞാല്‍ 4 പേര്‍ വീതം, അമ്പലവയല്‍, മൂപ്പൈനാട് സ്വദേശികളായ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

മാനന്തവാടി സ്വദേശികളായ 17 പേര്‍, മേപ്പാടി 12 പേര്‍, പടിഞ്ഞാറത്തറ 10 പേര്‍, മീനങ്ങാടി, പൊഴുതന 8 പേര്‍ വീതം, വെള്ളമുണ്ട 7 പേര്‍, പനമരം 6 പേര്‍, തൊണ്ടര്‍നാട്, കല്‍പ്പറ്റ, ബത്തേരി 5 പേര്‍ വീതം, പുല്‍പള്ളി 4 പേര്‍, കോട്ടത്തറ, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി, മൂപ്പൈനാട് 3 പേര്‍ വീതം, തവിഞ്ഞാല്‍ 2 പേര്‍, നെന്മേനി, പൂതാടി, തരിയോട്, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലുള്ള 91 പേരുമാണ് രോഗമുക്തി നേടിയത്.

ABOUT THE AUTHOR

...view details