കേരളം

kerala

ETV Bharat / city

വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പത്തായി.

covid today  wayanad covid update  wayanad latest news  വയനാട് കൊവിഡ് വാര്‍ത്തകള്‍  വയനാട് വാര്‍ത്തകള്‍
വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്

By

Published : May 31, 2020, 8:07 PM IST

വയനാട്:ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. മെയ് 11ന് ചെന്നൈയിലെത്തി നിരീക്ഷണത്തിലായിരുന്ന പുൽപ്പള്ളി സ്വദേശിയായ 19 കാരനും 26ന് കുവൈറ്റിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന സുൽത്താൻ ബത്തേരി സ്വദേശിനിയായ 35 കാരിയും കർണാടകത്തിലെ നഞ്ചൻകോട് സന്ദർശനം നടത്തിയ മുട്ടിൽ സ്വദേശിയായ 42 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പത്തായി. 167 പേരെയാണ് ഇന്ന് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. ജില്ലയിൽ മൊത്തം 3681 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

ABOUT THE AUTHOR

...view details