കേരളം

kerala

ETV Bharat / city

വയനാട്ടില്‍ 169 പേര്‍ക്ക് കൂടി കൊവിഡ്

162 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും അഞ്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

വയനാട് കൊവിഡ്  വയനാട് കൊവിഡ് മരണം  wayanad covid upadate  ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്  സുല്‍ത്താന്‍ബത്തേരി കൊവിഡ്  sultanbatheri covid
വയനാട്ടില്‍ 169 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Sep 29, 2020, 8:00 PM IST

വയനാട്:ജില്ലയില്‍ ഇന്ന് 169 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 162 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും അഞ്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയവരാണ്. 53 പേര്‍ രോഗമുക്തി നേടി. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 813 ആയി. ജില്ലയില്‍ ഇതുവരെ 3428 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2596 പേര്‍ ഇതുവരെ രോഗമുക്തരായി.

സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍(30), പടിഞ്ഞാറത്തറ സ്വദേശികള്‍ (18), തവിഞ്ഞാല്‍ സ്വദേശികള്‍ (15), തരിയോട് സ്വദേശികള്‍ (12), മീനങ്ങാടി സ്വദേശികള്‍ (11), കല്‍പറ്റ സ്വദേശികള്‍ (10), മുട്ടില്‍ സ്വദേശികള്‍ (9), മാനന്തവാടി സ്വദേശികള്‍ (6), മുള്ളന്‍കൊല്ലി, വെള്ളമുണ്ട, സ്വദേശികളായ അഞ്ചുപേര്‍ വീതം, കോട്ടത്തറ സ്വദേശികള്‍ (4), പുല്‍പ്പള്ളി, എടവക, കണിയാമ്പറ്റ, നെന്മേനി സ്വദേശികളായ മൂന്ന് പേര്‍ വീതം, മേപ്പാടി, അമ്പലവയല്‍, പനമരം, നൂല്‍പ്പുഴ, പൊഴുതന സ്വദേശികളായ രണ്ടുപേര്‍ വീതം, പൂതാടി, മൂപ്പൈനാട്, വൈത്തിരി, വെങ്ങപ്പള്ളി, സ്വദേശികളായ ഓരോരുത്തരും കല്‍പറ്റ കെഎസ്ആര്‍ടിസി ജീവനക്കാരായ കൊല്ലം സ്വദേശികളായ രണ്ടുപേരും കോഴിക്കോട്, എറണാകുളം, ഇടുക്കി ജില്ലക്കാരായ ഓരോരുത്തരും മേപ്പാടി, ബത്തേരി, തവിഞ്ഞാല്‍, വെങ്ങപ്പള്ളി, ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ആറ് ആരോഗ്യ പ്രവര്‍ത്തകരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

സെപ്റ്റംബര്‍ 17 ന് സൗദിയില്‍ നിന്നെത്തിയ മീനങ്ങാടി സ്വദേശി, മസ്കറ്റില്‍നിന്നെത്തിയ വെള്ളമുണ്ട സ്വദേശി, സെപ്റ്റംബര്‍ 26 ന് ജമ്മു കശ്മീരില്‍ നിന്നെത്തിയ മാനന്തവാടി സ്വദേശി, സെപ്റ്റംബര്‍ 28 ന് കര്‍ണാടകയില്‍ നിന്നെത്തിയ നൂല്‍പ്പുഴ സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശികളായ മൂന്നു പേര്‍ എന്നിവരും രോഗബാധിതരായി.

ABOUT THE AUTHOR

...view details