കേരളം

kerala

ETV Bharat / city

വയനാട് ചുരത്തില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - വയനാട് ചുരം വാര്‍ത്തകള്‍

രണ്ടാം വളവിനു താഴ്‌ ഭാഗത്തായാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കം ഉള്ളതായാണ് പ്രാഥമിക നിഗമനം

Wayanad news  വയനാട് വാര്‍ത്തകള്‍  വയനാട് ചുരം വാര്‍ത്തകള്‍  man found dead
വയനാട് ചുരത്തില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

By

Published : Nov 11, 2020, 10:18 PM IST

കോഴിക്കോട്: വയനാട് ചുരത്തിലെ ജനവാസകേന്ദ്രത്തിന് സമീപം അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വളവിനു താഴ്‌ ഭാഗത്തായാണ് മൃതദേഹം കാണപ്പെട്ടത്. വനത്തില്‍ പരിശോധനക്കിടെ വനപാലകരാണ് മരത്തില്‍ ജീര്‍ണിച്ച മൃതദേഹം തൂങ്ങി നില്‍ക്കുന്നതായി കണ്ടത്. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കം ഉള്ളതായാണ് പ്രാഥമിക നിഗമനം. കറുപ്പും ചുവപ്പും ഇടകലര്‍ന്ന ഫുള്‍കൈ കള്ളി ഷര്‍ട്ടും അടിവസ്ത്രവും ധരിച്ച നിലയിലാണ് മൃതദേഹം. 168 സെ.മി ഉയരമുണ്ട്. വാച്ചും പോക്കറ്റില്‍ നിന്ന് ഒരു മൊബൈലും കണ്ടെത്തിയിട്ടുണ്ട്. താമരശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്‌റ്റ് നടത്തി മൃതദേഹം പോസ്‌റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details