സുല്‍ത്താന്‍ ബത്തേരിയില്‍ വൻ വ്യാജമദ്യ വേട്ട - വയനാട് വാര്‍ത്തകള്‍
രണ്ടിടങ്ങളില്‍ നടന്ന പരിശോധനയില്‍ 1080 ലിറ്റർ വാഷും 30 ലിറ്റർ ചാരായവും പിടിച്ചു
സുല്‍ത്താന്‍ ബത്തേരിയില്‍ വൻ വ്യാജ ചാരായ വേട്ട
വയനാട്:സുൽത്താൻ ബത്തേരിക്ക് സമീപം എക്‌സൈസ് നടത്തിയ പരിശോധനയില്‍ രണ്ടിടങ്ങളിൽ നിന്നായി 1080 ലിറ്റർ വാഷും 30 ലിറ്റർ ചാരായവും പിടിച്ചെടുത്തു. ഇരുളം വില്ലേജിൽ വെള്ളിമല ഭാഗത്ത് നടത്തിയ റെയ്ഡിൽ പന്നിഫാം കേന്ദ്രീകരിച്ച് നടത്തിയിരുന്ന വാറ്റു കേന്ദ്രത്തിൽ നിന്നാണ് 480 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടിച്ചെടുത്തത്.