സുഭിക്ഷ കേരളം ഹോം ഡെലിവറിപദ്ധതിയുടെ ഭാഗമായി ഒരുവയസുകാരിക്ക് പെരുന്നാൾ വസ്ത്രം
ജില്ലാ ഭരണകൂടവും കൃഷിവകുപ്പും ചേർന്ന് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലൂടെ പച്ചക്കറിയും പലവ്യഞ്ജനങ്ങളും മാത്രമേ വിതരണം ചെയ്യുന്നുള്ളൂ .
വയനാട്:വയനാട്ടിൽ കണ്ടെയിൻമെൻ്റ് സോണിൽ ലോക്ക് ആയ കുടുംബത്തിലെ ഒരുവയസുകാരിക്ക് കൃഷിഭവനും ജില്ലാ ഭരണകൂടവും ചേർന്ന് നടപ്പാക്കുന്ന ഹോം ഡെലിവറി പദ്ധതി വഴി പെരുന്നാൾ വസ്ത്രം നല്‍കി. വീഡിയോ ഷോപ്പിങ്ങിലൂടെയാണ് ഉടുപ്പുകൾ തിരഞ്ഞെടുത്തത്. കണ്ടെയിൻമെന്‍റ് സോൺ ആയ മാനന്തവാടി ചൂട്ടക്കടവിലെ മല്ലട്ടിൽ നൗഫലിൻ്റെയും,ഷംസിയയുടെയും കുഞ്ഞിനാണ് സുഭിക്ഷ കേരളം ഹോം ഡെലിവറിപദ്ധതിയുടെ ഭാഗമായി വസ്ത്രം കിട്ടിയത്. സ്വന്തമായി വാഹനം ഇല്ലാത്ത നൗഫലിൻ്റെ കുടുംബം ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ വീടിന് പുറത്ത് പോയിരുന്നില്ല. ജില്ലാ ഭരണകൂടവും കൃഷിവകുപ്പും ചേർന്ന് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലൂടെ പച്ചക്കറിയും പലവ്യഞ്ജനങ്ങളും മാത്രമേ വിതരണം ചെയ്യുന്നുള്ളൂ.