കേരളം

kerala

ETV Bharat / city

അവശ്യസാധനങ്ങള്‍ ഇല്ല; ദുരിതമെന്ന് ദുരന്ത ബാധിതർ - അവശ്യസാധനങ്ങള്‍ ലഭിക്കാതെ ക്യാമ്പുകള്‍

കഴിഞ്ഞ പ്രളയകാലത്ത് ഇത്രയും ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ലെന്ന് ജനപ്രതിനിധികൾ പറയുന്നു.

ദുരിതാശ്വാസ ക്യാമ്പ്

By

Published : Aug 11, 2019, 10:26 PM IST

വയനാട്: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ ഇല്ലാതെ അന്തേവാസികൾ ബുദ്ധിമുട്ടിൽ. മാറിയുടുക്കാൻ വസ്ത്രം പോലും ഇല്ലാതെയാണ് പല ക്യാമ്പുകളിലും ദുരതബാധിതർ കഴിയുന്നത്. ജില്ലയില്‍ 210 ദുരിതാശ്വാസ ക്യാമ്പുകളിലായി 37,000 ദുരന്തബാധിതരാണ് കഴിയുന്നത്. പായ, കമ്പിളി വസ്ത്രങ്ങൾ എന്നിവയ്ക്കാണ് ക്യാമ്പുകളിൽ ഏറ്റവും ക്ഷാമം. കഴിഞ്ഞ പ്രളയകാലത്ത് ഇത്രയും ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ലെന്ന് ജനപ്രതിനിധികൾ പോലും പറയുന്നു. ചില ക്യാമ്പുകളിൽ ഭക്ഷണത്തിനും ക്ഷാമം ഉണ്ടെന്ന് പരാതിയുണ്ട്.

അവശ്യസാധനങ്ങള്‍ ലഭിക്കാതെ ക്യാമ്പുകളില്‍ ബുദ്ധിമുട്ടുകയാണെന്ന് ദുരിതബാധിതര്‍

ABOUT THE AUTHOR

...view details