വയനാട്ടില്‍ വീണ്ടും കുരങ്ങുപനി
ബേഗൂർ ചങ്ങല ഗേറ്റ് കോളനിയിലെ ഏഴ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്
വയനാട്ടില്‍ വീണ്ടും കുരങ്ങുപനി
വയനാട്: ജില്ലയില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ ചങ്ങല ഗേറ്റ് കോളനിയിലെ ഏഴ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ് കുട്ടി. മെയ് 19 നാണ് പനി കാരണം ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രത്തിൽ കുട്ടിയെ ചികിത്സക്ക് എത്തിച്ചത്. 20ന് മേപ്പാടിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ വർഷം ഇതുവരെ 28 പേർക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. മൂന്നു പേർ മരിച്ചിരുന്നു.