വയനാട്: വയനാട് മേപ്പാടിയിൽ നിന്ന് 200 കിലോ ചന്ദനം പിടികൂടിയ സംഭവത്തിൽ കൂടുതൽ പ്രതികൾ ഉള്ളതായി സൂചന. കേസിൽ വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി. കേസിൽ വള്ളുമ്പ്രം സ്വദേശികളായ മുഹമ്മദ് അക്ബർ, അബൂബക്കർ, വയനാട് ചുണ്ടേൽ സ്വദേശിയായ ഹർഷാദും എന്നിവരെ ശനിയാഴ്‌ചയാണ് അറസ്റ്റ് ചെയ്‌തത്. ചന്ദനകടത്തിന് വൻ റാക്കറ്റ് തന്നെ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വനം വകുപ്പിന് കിട്ടിയിട്ടുള്ള സൂചന.
മേപ്പാടി ചന്ദനവേട്ട; കേസിൽ കൂടുതൽ പ്രതികളുള്ളതായി സൂചന - ചന്ദനവേട്ടയിൽ കൂടുതൽ പ്രതികൾ
200 കിലോയോളം ചന്ദനമാണ് ശനിയാഴ്‌ച നടത്തിയ അന്വേഷണത്തിൽ പിടിച്ചെടുത്തത്.
ചന്ദനക്കടത്ത് കേസിൽ കൂടുതൽ പ്രതികളുള്ളതായി സൂചന