ഗുരുതരമല്ലാത്ത കൊവിഡ് രോഗികള്‍ക്ക് വീടുകളില്‍ ചികിത്സ - കൊവിഡ് വാര്‍ത്തകള്‍
വീടുകളില്‍ തന്നെ ക്വാറന്‍റൈനില്‍ കഴിയാന്‍ ആവശ്യമായ സൗകര്യങ്ങളും, സ്വന്തമായി ബാത്ത് അറ്റാച്ച്ഡ് മുറിയും ഉണ്ടാകണം. ഇവര്‍ക്ക് ഓണ്‍ലൈനായാകും ചികിത്സ നല്‍കുക.
ആലപ്പുഴ: ഗുരുതരമല്ലാത്ത കൊവിഡ് രോഗികള്‍ക്ക് താല്‍പര്യമെങ്കില്‍ വീടുകളില്‍ ചികിത്സയില്‍ കഴിയാം. ജില്ലാ കലക്ടര്‍ എ. അലക്‌സാണ്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാലിന്‍റെയും അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരുമായ കൊവിഡ് രോഗികള്‍ക്കാണ് ഈ സൗകര്യം അനുവദിക്കുക. ഇവര്‍ക്ക് വീടുകളില്‍ തന്നെ ക്വാറന്‍റൈനില്‍ കഴിയാന്‍ ആവശ്യമായ സൗകര്യങ്ങളും, സ്വന്തമായി ബാത്ത് അറ്റാച്ച്ഡ് മുറിയും ഉണ്ടാകണം. ഇവര്‍ക്ക് ഓണ്‍ലൈനായാകും ചികിത്സ നല്‍കുക. വീടുകളില്‍ ചികിത്സയില്‍ കഴിയാന്‍ താല്‍പര്യമുള്ളവര്‍ ആരോഗ്യവകുപ്പിന് സമര്‍പ്പിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തീരുമാനമെടുക്കും.