ആലപ്പുഴ: ജില്ലയില്‍ വാർഡ് അടിസ്ഥാനത്തിൽ 10വീതം ടീമുകള്‍ രൂപവല്‍ക്കരിച്ച് കൊവിഡ് 19 ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് മന്ത്രി ജി. സുധാകരന്‍. സിവില്‍ സ്റ്റേഷന്‍ ആസൂത്രണ സമിതിഹാളില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം."ഭയപ്പെടേണ്ട, ജാഗ്രതയാണ് ആവശ്യം" എന്ന സന്ദേശമാണ് ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കൊവിഡ് 19 ബോധവത്കരണത്തിന് വാര്‍ഡ് അടിസ്ഥാനത്തില്‍ സംഘം
ഇവര്‍ വീടുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ സഹായവും, പ്രതിരോധ സംവിധാനത്തെക്കുറിച്ചുള്ള ബോധവത്കരണ ലഘുലേഖകളും നല്‍കും. 16 മുതലാണ് ആലപ്പുഴയില്‍ ഗൃഹസന്ദര്‍ശനം നടക്കുക.
ഓരോ വാർഡിലും പഞ്ചായത്ത് മെമ്പറുടെയോ നഗരസഭാ കൗൺസിലറുടെയോ നേതൃത്വത്തിലായിരിക്കും സംഘത്തെ രൂപവത്കരിക്കുക. ഇവര്‍ വീടുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ സഹായവും, പ്രതിരോധ സംവിധാനത്തെക്കുറിച്ചുള്ള ബോധവത്കരണ ലഘുലേഖകളും നല്‍കും.
16 മുതലാണ് ഗൃഹസന്ദര്‍ശനം നടക്കുക. ജില്ലാതലത്തില്‍ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങള്‍ അവലോകനം ചെയ്യണമെന്ന മന്ത്രി സഭയുടെ തീരുമാനത്തെത്തുടര്‍ന്നാണ് യോഗം ചേര്‍ന്നത്. . എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ.എം.ആരിഫ്, എം.എല്‍.എമാരായ സജി ചെറിയാന്‍, ആര്‍.രാജേഷ്, യു.പ്രതിഭ, ഷാനിമോള്‍ ഉസ്മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍, ജില്ല കലക്ടര്‍ എം.അഞ്ജന തുടങ്ങിയവര്‍ പങ്കെടുത്തു.