കേരളം

kerala

ETV Bharat / city

സപ്ലൈകോ ജനങ്ങളുടെ സ്ഥാപനം : മന്ത്രി പി തിലോത്തമൻ - സപ്ലൈകോ

ഇടതുപക്ഷ സർക്കാർ അധികാരത്തിൽ എത്തിയശേഷം 38 പഞ്ചായത്തുകളിൽ മാവേലിസ്റ്റോറുകൾ ആരംഭിച്ചു. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടിയിട്ടില്ലെന്നും മന്ത്രി

സപ്ലൈകോ ജനങ്ങളുടെ സ്ഥാപനം : മന്ത്രി പി തിലോത്തമൻ

By

Published : Sep 19, 2019, 11:08 PM IST

ആലപ്പുഴ : സപ്ലൈകോ ജനങ്ങളുടെ സ്ഥാപനമാണെന്നും ഇത് ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃവകുപ്പ് മന്ത്രി പി. തിലോത്തമൻ. ചെങ്ങന്നൂരിലെ ചെറിയനാട് സപ്ലൈകോ സൂപ്പർ മാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കമ്പോളത്തിൽ ഇടപെടേണ്ടത് സർക്കാരിന്‍റെ കർത്തവ്യമാണ്. അതിനാലാണ് സാധനങ്ങൾ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നശേഷം 38 പഞ്ചായത്തുകളിൽ മാവേലിസ്റ്റോറുകൾ ആരംഭിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടിയിട്ടില്ല.. കേരളം ഉപഭോക്തൃ സംസ്ഥാനമാണ് . അരി ഉൾപ്പെടെയുള്ള സാധനങ്ങൾ ഇറക്കു മതി ചെയ്യേണ്ടി വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നിട്ടും വില വർധനവ് പൊതു വിപണിയിൽ പിടിച്ചു നിർത്താൻ സർക്കാരിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മഹാപ്രളയത്തെ തുടർന്ന് ഓണചന്തകൾ കേന്ദ്രീകരിച്ച് ഗൃഹോപകണങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞു. എല്ലാവരും റേഷൻ സാധനങ്ങൾ വാങ്ങണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details