ആലപ്പുഴ: ആറാട്ടുപ്പുഴയിൽ വിവാഹവാഗ്ദാനം നൽകി യുവാവ് വഞ്ചിച്ച മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് മൊഴി രേഖപ്പെടുത്താൻ തയാറാവുന്നില്ലെന്ന് പരാതി. ആത്മഹത്യ ചെയ്ത യുവതിയുടെ അയൽവാസിയായ ബെന്നി ഭാസ്കരനാണ് പരാതിയുമായി രംഗത്തെത്തിയത്.
ആറാട്ടുപ്പുഴയിലെ ആത്മഹത്യ: പൊലീസ് മൊഴി രേഖപ്പെടുത്താൻ തയാറായില്ലെന്ന് പരാതി - ആലപ്പുഴ വാര്‍ത്തകള്‍
ആത്മഹത്യ ചെയ്ത യുവതിയുടെ അയൽവാസിയായ ബെന്നി ഭാസ്കരനാണ് പരാതിയുമായി രംഗത്തെത്തിയത്.
ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും കേസ് അന്വേഷിക്കുന്ന തൃക്കുന്നപ്പുഴ സിഐ തന്‍റെ മൊഴി രേഖപ്പെടുത്താൻ തയാറായില്ലെന്നും ഇത് കേസിൽ പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയേക്കാമെന്നുമാണ് ആരോപണം.
ഇക്കാര്യം യുവതിയുടെ വീട് സന്ദർശിച്ച സംസ്ഥാന കമ്മിഷന്‍ അംഗം എം.എസ് താരയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും വനിതാ കമ്മിഷൻ അംഗം മറുപടി നൽകി. തൃക്കുന്നപ്പുഴ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ പൊലീസ് സൂപ്രണ്ടിന് വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി.