ആലപ്പുഴ: ജില്ലയില്‍ പ്രളയാനന്തര ദുരിതാശ്വാസമായി 10 ലക്ഷം പേര്‍ക്ക് 1000 കോടി രൂപ വിതരണം ചെയ്തതായി മന്ത്രി ജി സുധാകരന്‍. 400 കോടി രൂപ കൂടി ഇനിയും നല്‍കും. അര്‍ഹരായ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇനിയും അവസരം നല്‍കും. അതിനായി അദാലത്തുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ജനകീയം ഈ അതിജീവനം പരിപാടി നഗരസഭാ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയിലെ പ്രളയ ദുരിതാശ്വാസം: 1000 കോടി വിതരണം ചെയ്തെന്ന് ജി സുധാകരന്‍
400 കോടി കൂടി വിതരണം ചെയ്യും. അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാന്‍ ഇനിയും അവസരം നല്‍കും. കെയര്‍ ഹോംപദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച 25 വീടുകളുടെ താക്കോല്‍ ദാനവും മന്ത്രി നിര്‍വഹിച്ചു.
സംസ്ഥാനത്ത് 5000 കോടി രൂപയോളം പലഭാഗത്ത് നിന്നും സ്വമേധയാ ലഭിച്ചിട്ടുണ്ട്. 23,000 കിലോമീറ്റര്‍ റോഡ് പുനസ്ഥാപിച്ചു. പൊതുമരാമത്ത് വകുപ്പ് മാത്രം 300 കോടി രൂപ ജില്ലയില്‍ ചെലഴിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെയര്‍ ഹോം പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച 25 വീടുകളുടെ താക്കോല്‍ ദാനവും ചടങ്ങില്‍ മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു.
201 വീടുകളാണ് കെയര്‍ ഹോം പദ്ധതി പ്രകാരം ജില്ലയില്‍ നിര്‍മിക്കുന്നത്. റീബില്‍ഡ് കേരളയുടെ രണ്ട് വീടുകളുടെ താക്കോല്‍ ദാനവും നടത്തി. ഐആം ഫോര്‍ ആലപ്പി വേള്‍ഡ് വിഷന്‍റെ സഹായത്തോടെ 36 പേര്‍ക്ക് ചെറുവള്ളങ്ങളുടെ വിതരണവും ബാംഗ്ലൂര്‍ രാമകൃഷ്ണ മിഷന്‍ നിര്‍മിച്ചു നല്‍കിയ എട്ട് അംഗനവാടികളുടെ താക്കോല്‍ ദാനവും നടത്തി.