ആലപ്പുഴ:കാലഹരണപ്പെട്ട ഭരണസമിതിയും ജനറൽ സെക്രട്ടറി ഉൾപ്പെടുന്ന നേതൃത്വവുമാണ് എസ്എൻഡിപി യോഗത്തിന്‍റേതെന്ന് ശ്രീനാരായണ സഹോദര ധർമവേദി സംസ്ഥാന ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ വിനോദ്. കോടതി അയോഗ്യരാക്കിയവരാണ് ഇല്ലാത്ത അധികാരം ഉണ്ടെന്ന് പ്രഖ്യാപിച്ച് യോഗത്തിന്‍റെ തലപ്പത്ത് കടിച്ച് തുങ്ങി നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നത്. ജസ്റ്റീസ് നഗരേഷും ഹൈക്കോടതി ഡിവിഷൻ ബഞ്ചും രജിസ്ട്രാർ കമ്പനി ഐ.ജിയും അയോഗ്യരാണെന്ന് കണ്ടെത്തിയ ഭരണസമിതിയാണ് വെള്ളാപ്പള്ളിയുടേത്.
കമ്പനി നിയമപ്രകാരം, തുടർച്ചയായി മൂന്ന് വർഷം റിട്ടേൺ സമർപ്പിക്കാത്ത കമ്പനികൾ അസാധുവാകും എന്ന നിയമം നിലനിൽക്കേയാണ് യോഗത്തിന്‍റെ കണക്കുകൾ പതിറ്റാണ്ടുകളോളം നൽകാതെ സ്വയം അയോഗ്യത വെള്ളാപ്പള്ളി ചോദിച്ച് വാങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.