കേരളം

kerala

ETV Bharat / city

കൊലയ്ക്ക് കാരണം വിവാഹ അഭ്യർത്ഥന നിരസിച്ചത്; അജാസിന്‍റെ മൊഴി രേഖപ്പെടുത്തി

വിവാഹാഭ്യർത്ഥനയുമായി താൻ പല പ്രാവശ്യം സമീപിച്ചിരുന്നു എന്നും എന്നാൽ സൗമ്യ ഇത് നിരസിക്കുകയായിരുന്നു. ഇതാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി.

ഫയൽ

By

Published : Jun 17, 2019, 9:48 AM IST

Updated : Jun 17, 2019, 2:59 PM IST

ആലപ്പുഴ: സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി എന്ന് പ്രതി അജാസിന്‍റെ വെളിപ്പെടുത്തൽ. അജാസിന്‍റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.

വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലയ്ക്ക് പിന്നിലെ കാരണം. വിവാഹാഭ്യർത്ഥനയുമായി താൻ പല പ്രാവശ്യം സമീപിച്ചിരുന്നു എന്നും എന്നാൽ സൗമ്യ ഇത് നിരസിക്കുകയായിരുന്നു എന്നും പ്രതി പറഞ്ഞു.

സൗമ്യമായി സാമ്പത്തിക ഇടപാട് തനിക്കുണ്ടായിരുന്നു എന്നും പ്രതി മൊഴിയിൽ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ അജാസ് ഇപ്പോഴും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സൗമ്യ പുഷ്കരനെ അജാസ് വെട്ടിവീഴ്ത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ അജാസിന് 40 ശതമാനം പൊള്ളലേറ്റിരുന്നു.

Last Updated : Jun 17, 2019, 2:59 PM IST

ABOUT THE AUTHOR

...view details