കേരളം

kerala

ETV Bharat / city

കൊവിഡും മഴക്കാല രോഗങ്ങളും; ജാഗ്രത പുലർത്തണമെന്ന് ആലപ്പുഴ ജില്ല ഭരണകൂടം

മഴക്കാല രോഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് ആലപ്പുഴ ജില്ല ഭരണകൂടം. കൊവിഡ് സാഹര്യമായതിനാൽ ജനങ്ങൾ അതീവ ശ്രദ്ധയും കരുതലും പുലർത്തണമെന്നും ജില്ല ഭരണകൂടം അറിയിച്ചു.

COVID AND RAIN RELATED DISEASES  ALAPUZHA DISTRICT  കൊവിഡ്  മഴക്കാല രോഗങ്ങൾ  മഴക്കാലം
കൊവിഡും മഴക്കാല രോഗങ്ങളും; ജാഗ്രത പുലർത്തണമെന്ന് ആലപ്പുഴ ജില്ല ഭരണകൂടം

By

Published : Aug 3, 2020, 5:58 PM IST

ആലപ്പുഴ:മഴക്കാല രോഗങ്ങളുടെ ലക്ഷണങ്ങളും കൊവിഡ് ലക്ഷണങ്ങളും സമാനമായതിനാൽ ജനങ്ങൾ അതീവ ശ്രദ്ധയും കരുതലും പുലർത്തണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട് ജില്ല ഭരണകൂടം അറിയിപ്പ് പുറത്തിറക്കി.

മാസ്‌കുകളുടെ ഉപയോഗത്തിൽ പ്രത്യേകശ്രദ്ധ പുലർത്തണം. നനഞ്ഞ മാസ്‌കുകൾ ഒരു കാരണവശാലും ധരിക്കരുത്. ഉണങ്ങിയശേഷം ധരിക്കാമെന്നു പറഞ്ഞു മാസ്‌കുകൾ മാറ്റിവക്കുന്നതും നന്നല്ല. പുറത്തു പോകുമ്പോൾ കൂടുതൽ മാസ്‌കുകൾ കൈയിൽ കരുതുന്നത് നല്ലതാണ്. ഉപയോഗിച്ച മാസ്‌കുകൾ അലക്ഷ്യമായി വലിച്ചെറിയരുത്. നനഞ്ഞ മാസ്‌കുകൾ ഒരു സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ചു വക്കുക. തുണി മാസ്‌ക്കുകൾ ആണെങ്കിൽ സോപ്പുപയോഗിച്ചു നന്നായി കഴുകി വെയിലത്തുണക്കി ഇസ്തിരിയിട്ടു ഉപയോഗിക്കണം. ഉപയോഗശൂന്യമായ മാസ്‌കുകൾ മാലിന്യ നിർമാർജനത്തിന്‍റെ ഭാഗമായി കത്തിച്ചു കളയണം. നനഞ്ഞ മഴക്കോട്ട് പ്രത്യേകമായി ഉണങ്ങാനിടുക. നനഞ്ഞ വസ്ത്രങ്ങൾ കഴിയുന്നതും ധരിക്കുന്നത് ഒഴിവാക്കുക. അതിൽ വൈറസ് സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിൽ ഇറുകികിടക്കുന്ന ആഭരണങ്ങൾ/വസ്തുക്കൾ/വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക. അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ജില്ല ഭരണകൂടം അറിയിച്ചു.

മൊബൈൽ ഫോണുകൾ, ഐഡി കാർഡുകൾ, പേഴ്സുകൾ തുടങ്ങിയവ ഇടയ്ക്കിടക്കു സാനിറ്റൈസർ ഉപയോഗിച്ചു അണുവിമുക്തമാക്കണം. കഴിയുന്നതും ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ ശ്രമിക്കുക. പനിയോ ജലദോഷ രോഗ ലക്ഷണങ്ങളോ കണ്ടാൽ ഇ സഞ്ജീവനി ഓൺലൈൻ ടെലി-മെഡിസിൻ പ്ലാറ്റ്ഫോമിനെ ആശ്രയിക്കണം. ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ തുടരണം. രോഗശമനമില്ലെങ്കിൽ ചികിത്സക്കായി അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കണം. ചികിത്സക്കായി ആശുപത്രികളിൽ പോകുമ്പോൾ കഴിയുന്നതും രോഗിമാത്രം പോകാൻ ശ്രദ്ധിക്കണം. കണ്ടൈൻമെന്‍റ് സോണുകളിൽ താമസിക്കുന്ന വ്യക്തികളിൽ ഇത്തരം രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യപ്രവർത്തകർ/ദിശ/ജില്ലാ കൺട്രോൾ റൂമുമായി ഫോണിൽ ബന്ധപ്പെടണമെന്നും ജില്ല ഭരണകൂടം അറിയിച്ചു.

ABOUT THE AUTHOR

...view details