വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടല്‍ ഫലപ്രദമെന്ന് മന്ത്രി പി തിലോത്തമൻ - ഓണ കിറ്റ്
86 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകിയത് മഹാമാരിക്കാലത്ത് ജനങ്ങൾക്കൊപ്പം നിൽക്കാൻ സർക്കാരിന് സാധിക്കുന്നു എന്നതിന്‍റെ തെളിവാണ്. സർക്കാർ നടപ്പാക്കിയിട്ടുള്ള വികസന പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ടെന്നും മന്ത്രി പി തിലോത്തമൻ കൂട്ടിച്ചേർത്തു.
ആലപ്പുഴ: കൊവിഡ് പ്രതിസന്ധിയിലും ഓണം ആഘോഷിക്കാനാണ് സർക്കാർ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി പി. തിലോത്തമൻ. ചേർത്തലയില്‍ സപ്ലൈകോയുടെ നവീകരിച്ച പീപ്പിൾസ് ബസാർ ആൻഡ് ഗൃഹോപകരണ വിൽപ്പനശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം തടയാൻ സംസ്ഥാന വ്യാപകമായി പൊതുവിതരണ വകുപ്പ് വിപണിയില്‍ ശക്തമായ ഇടപെടൽ നടത്തുകയാണ്. വലിയ സാമ്പത്തിക ബാധ്യതയാണ് സർക്കാർ ഏറ്റെടുത്തത്. 86 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകിയത് മഹാമാരിക്കാലത്ത് ജനങ്ങൾക്കൊപ്പം നിൽക്കാൻ സർക്കാരിന് സാധിക്കുന്നു എന്നതിന്‍റെ തെളിവാണ്. സർക്കാർ നടപ്പാക്കിയിട്ടുള്ള വികസന പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ടെന്നും മന്ത്രി പി തിലോത്തമൻ കൂട്ടിച്ചേർത്തു.