ആലപ്പുഴ : മാവേലിക്കരയിലെ വള്ളികുന്നം സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ ജീവൻ സേനയിലെ തന്നെ സഹപ്രവർത്തകൻ അപഹരിച്ചത് സൗമ്യ പൊലീസ് കുപ്പായമണിഞ്ഞതിന്‍റെ അഞ്ചാം വാർഷിക ദിനത്തിൽ. 2014 ജൂൺ 15നാണ് സൗമ്യ സംസ്ഥാന പൊലീസ് സേനാംഗമായി തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ബിരുദ വിദ്യാർഥിനിയായിരിക്കെ വിവാഹിതയായ സൗമ്യ തന്‍റെ രണ്ടാമത്തെ മകൻ ആദികേശ് ജനിച്ചതിന് ശേഷമാണ് സർവീസിൽ പ്രവേശിക്കുന്നത്. പേര് പോലെ തന്നെ സൗമ്യമായാണ് സ്‌റ്റേഷനിലെത്തുന്നവരോട് എല്ലായിപ്പോഴും സൗമ്യ ഇടപെട്ടിരുന്നത്. എന്നും ജോലിയിൽ തികഞ്ഞ കൃത്യനിഷ്‌ഠയും സൂക്ഷ്‌മതയും സൗമ്യ പാലിച്ചിരുന്നുവെന്നും സഹപ്രവർത്തകർ ഓര്‍ക്കുന്നു.
സൗമ്യയുടെ ജീവൻ പൊലിഞ്ഞത് പൊലീസ് കുപ്പായമണിഞ്ഞതിന്‍റെ അഞ്ചാം വാർഷിക ദിനത്തിൽ - മാവേലിക്കര
2014 ജൂൺ 15നാണ് സൗമ്യ സംസ്ഥാന പൊലീസ് സേനാംഗമായി തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇലിപ്പക്കുളം കെ കെ എം ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്‌കൂളിലെ സ്‌റ്റുഡന്‍റ് പൊലീസ് കേഡറ്റ് പരിശീലക കൂടിയായിരുന്നു സൗമ്യ
ഇലിപ്പക്കുളം കെ കെ എം ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്‌കൂളിലെ സ്‌റ്റുഡന്‍റ് പൊലീസ് കേഡറ്റ് പരിശീലക കൂടിയായിരുന്നു മരിച്ച സൗമ്യ. അപകടം നടന്ന ദിവസം രാവിലെ സ്‌കൂളിലെത്തി കേഡറ്റുകൾക്ക് ഒരു മണിക്കൂർ പരിശീലനം നൽകിയ ശേഷമാണ് സൗമ്യ പി എസ് സി പരീക്ഷക്ക് പോയത്. മികച്ചൊരു അധ്യാപികയെയാണ് തങ്ങൾക്ക് നഷ്‌ടമായതെന്ന് കലങ്ങിയ കണ്ണുകളോടെ സൗമ്യയുടെ കീഴിൽ പരിശീലനം നേടിയിരുന്ന എസ്‌പിസി കേഡറ്റുകൾ പറയുന്നു. ഏറെ പ്രതീക്ഷകളോടെ തങ്ങളോട് സംസാരിച്ചിരുന്ന, ആത്മവിശ്വാസം പകർന്നിരുന്ന തങ്ങളുടെ പ്രിയ അധ്യാപികയ്ക്ക് നിറഞ്ഞ കണ്ണുകളോടെയാണ് കേഡറ്റുകള്‍ അന്തിമോപചാരം നല്‍കിയത്.