ആലപ്പുഴ: സിപിഎം ഗുണ്ടകളെ പോലെയാണ് കേരളത്തിലെ പൊലീസ് പ്രവർത്തിക്കുന്നതെന്ന് ഡിസിസി പ്രസിഡന്‍റ് എം.ലിജു. മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കലക്‌ടറേറ്റ് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായത് പൊലീസിന്‍റെ നരനായാട്ടാണ്. പൊലീസിന്‍റെ ക്രൂരമർദ്ദനമേറ്റ് കൈയ്യൊടിഞ്ഞും ചോരവാർന്നും നൂറുകണക്കിന് ചെറുപ്പക്കാരാണ് കേരളത്തിന്‍റെ തെരുവുകളിൽ കിടക്കുന്നതെന്നും ഇതെല്ലാം കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്നും ലിജു പറഞ്ഞു.
പൊലീസ് പ്രവർത്തിക്കുന്നത് സിപിഎം ഗുണ്ടകളെ പോലെയെന്ന് എം.ലിജു - കേരള പൊലീസ് വാര്‍ത്തകള്‍
ജനകീയ സമരങ്ങളെ ക്രൂരമർദ്ദനത്തിലൂടെ ഒതുക്കാൻ നോക്കുന്ന പൊലീസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും എം.ലിജു ആലപ്പുഴയിൽ പറഞ്ഞു.
പൊലീസ് പ്രവർത്തിക്കുന്നത് സിപിഎം ഗുണ്ടകളെ പോലെയെന്ന് എം.ലിജു
ഡിവൈഎസ്‌പിയുടെ വാക്കുപോലും വകവെയ്ക്കാതെ പൊലീസ് അസോസിയേഷന്‍റെ പ്രവർത്തകർ ഇറങ്ങി കുട്ടികളെ അടിക്കുകയാണെന്നും ഡിസിസി പ്രസിഡന്‍റ് ആരോപിച്ചു. ജനകീയ സമരങ്ങളെ ക്രൂരമർദ്ദനത്തിലൂടെ ഒതുക്കാൻ നോക്കുന്ന പൊലീസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അനീതികൾക്ക് കൂട്ടുനിൽക്കുന്നവരെ വെറുതെവിടുമെന്ന് കരുതണ്ടെന്നും എം.ലിജു ആലപ്പുഴയിൽ പറഞ്ഞു.