ആലപ്പുഴ: കണ്ണൂർ ലോബിയുടെ സഹായത്തോടെ അരൂരിൽ ബി.ജെ.പിയുടെ വോട്ട് പിടിക്കാൻ എൽ.ഡി.എഫ് ശ്രമം നടത്തിയെന്ന് ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് എം. ലിജു. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ മുൻ സെക്രട്ടറിയുമായ പി. ജയരാജന്‍റെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിൽ സന്ദർശനം നടത്തി വോട്ട് മറിക്കാൻ ധാരണയുണ്ടാക്കിയതായി ലിജു ആരോപിച്ചു. ഇതിന് തെളിവായി ജയരാജൻ ബി.ജെ.പി പ്രവർത്തകർക്കൊപ്പമിരിക്കുന്ന ചിത്രങ്ങളും ലിജു പുറത്തുവിട്ടു.
ബിജെപി വോട്ടുപിടിക്കാന്‍ കണ്ണൂര്‍ ലോബിയെന്ന് ലിജു; കോണ്‍ഗ്രസിന് പരാജയഭീതിയെന്ന് തോമസ് ഐസക്
പി. ജയരാജന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പമിരിക്കുന്ന ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ലിജുവിന്‍റെ ആരോപണം. എന്നാല്‍ ലിജു പറയുന്ന ചിത്രം ജയരാജൻ ഫേസ്ബുക്കിൽ പരസ്യമായി പോസ്‌റ്റ് ചെയ്‌തതാണെന്നും എങ്ങനെയാണ് അത് രഹസ്യ കൂടിക്കാഴ്ച ആവുന്നതെന്നും തോമസ് ഐസക്ക് ചോദിച്ചു.
അതേസമയം കോണ്‍ഗ്രസിന്‍റെ ആരോപണങ്ങൾ പരാജയഭീതി മൂലമാണെന്ന് മന്ത്രി തോമസ് ഐസക്ക് തിരിച്ചടിച്ചു. വോട്ട് കച്ചവടമെന്ന ആരോപണത്തിന് തെളിവായി അവർ ഉന്നയിക്കുന്നത് പി. ജയരാജൻ തന്‍റെ ഫേസ്ബുക്കിലിട്ട ഫോട്ടോയാണ്. ജയരാജൻ ഫേസ്ബുക്കിൽ പരസ്യമായി പോസ്‌റ്റ് ചെയ്‌ത സാഹചര്യത്തിൽ എങ്ങനെയാണ് അത് രഹസ്യ കൂടിക്കാഴ്ച ആവുന്നതെന്നും തോമസ് ഐസക്ക് ചോദിച്ചു.
പി. ജയരാജൻ സന്ദർശിച്ച ജയകുമാറിന്‍റെ മകൻ ജയപ്രകാശ് കെ.എസ്.ടി.എ പ്രവർത്തകനാണ്. ജയകുമാർ പണ്ട് ബി.ജെ.പി ബന്ധമുള്ള ആളായിരുന്നുവെന്ന് കരുതി അദ്ദേഹത്തിന് മാറി ചിന്തിച്ചു കൂടാ എന്നില്ലല്ലോ എന്നും ഐസക്ക് ചോദിച്ചു.
അതേസമയം ലിജുവിന്‍റെ ആരോപണം രാഷ്‌ട്രീയ ആയുധമാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വോട്ടർമാരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് യു.ഡി.എഫ് പ്രവർത്തകർ.