കേരളം

kerala

ETV Bharat / city

ഓൺലൈൻ വിപണിയിൽ തരംഗമാകാൻ ‘കുടുംബശ്രീ ഉത്സവ്'

ജില്ലയിലെ 300ഓളം സംരംഭകരുടെ 1200 ഓളം ഉൽപ്പന്നങ്ങളുണ്ടാകും. 200 രൂപയ്‌ക്ക്‌ മുകളിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് ഇന്ത്യയിലെവിടെയും സൗജന്യമായി എത്തിച്ച് നല്‍കും.

By

Published : Nov 1, 2020, 7:52 PM IST

kudumbasree online uthsav  കുടുംബശ്രീ ഉത്സവ്  ആലപ്പുഴ വാര്‍ത്തകള്‍  alappuzha news  കുടുംബശ്രീ വാര്‍ത്തകള്‍
ഓൺലൈൻ വിപണിയിൽ തരംഗമാകാൻ ‘കുടുംബശ്രീ ഉത്സവ്'

ആലപ്പുഴ: ഓൺലൈൻ വില്പനയില്‍ തരംഗമാകാൻ വൻ ഓഫറുകളുമായി ‘കുടുംബശ്രീ ഉത്സവ്'. പദ്ധതി നവംബർ നാലിന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്‌തീന്‍ ഉദ്‌ഘാടനം ചെയ്യും. കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തിൽ സംരംഭകരുടെ വിവിധ ഉൽപന്നങ്ങളാണ് വിലക്കുറവുകളോടെ വിൽക്കുന്നത്. കുടുംബശ്രീയുടെ ഓണ്‍ലൈന്‍ വിപണന പോര്‍ട്ടലായ www.kudumbashreebazaar.com വഴിയാണ് ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കുന്നത്.

കരകൗശലവസ്‌തുക്കള്‍, അച്ചാര്‍, വിവിധ ഇനം ചിപ്‌സ്, തവ ഉള്‍പ്പെടെയുള്ള അടുക്കള ഉപകരണം എന്നിവയെല്ലാം കുടുംബശ്രീ ബസാറിലൂടെ ലഭിക്കും. ജില്ലയിലെ 300ഓളം സംരംഭകരുടെ 1200 ഓളം ഉൽപന്നങ്ങളുണ്ടാകും. 200 രൂപയ്‌ക്ക്‌ മുകളിൽ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് ഇന്ത്യയിലെവിടെയും സൗജന്യമായി എത്തിച്ച് നല്‍കും. തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് സൗകര്യം ഒരുക്കുന്നത്. 600ലേറെ ഉൽപന്നങ്ങള്‍ക്ക് 40 ശതമാനം വരെ വിലക്കുറവുണ്ട്. 1000 രൂപയ്‌ക്ക്‌ മുകളില്‍ വാങ്ങിയാല്‍ 10 ശതമാനം അധിക വിലക്കുറവ്. 3000 രൂപയ്‌ക്ക്‌ മുകളില്‍ വാങ്ങുന്നവര്‍ക്കും പ്രത്യേക വിലക്കിഴിവുണ്ട്. ആദ്യം ഉൽപന്നം വാങ്ങുന്ന 100 പേര്‍ക്ക് 10 ശതമാനം അധിക വിലക്കുറവും 200 പേര്‍ക്ക് അഞ്ചുശതമാനം വിലക്കുറവും മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. നവംബര്‍ 19 വരെയാണ് ഉത്സവ് സംഘടിപ്പിക്കുക.

ABOUT THE AUTHOR

...view details