ആലപ്പുഴ: ജില്ല കലക്ടർ എസ് സുഹാസിന്‍റെ നേതൃത്വത്തില്‍ ആലപ്പുഴയിലെ ഭിന്നശേഷിക്കാർക്കായി ജോബ്‌ഫെയർ സംഘടിപ്പിച്ചു. ജനറൽ ആശുപത്രിക്ക് സമീപത്തെ എൻഎച്ച്എം ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. കാക്കനാട് പ്രവർത്തിക്കുന്ന ഐ ടി സ്ഥാപനമാണ് തൊഴിൽ നൽകുന്നത്. 10-ാം ക്ലാസ്, പ്ലസ്‌ടു വിദ്യാഭ്യാസമുള്ളവര്‍ക്കായാണ് ജോബ് ഫെയര്‍ സംഘടിപ്പിച്ചതെങ്കിലും എംടെക് സൈബർ സെക്യൂരിറ്റി പഠിച്ചവർ വരെ അഭിമുഖത്തിന് എത്തിയിരുന്നു. ഏകദേശം മൂന്നുറോളം പേരാണ് രജിസ്‌ട്രേഷൻ ചെയ്‌തത്. ഇതിൽ പ്രാഥമിക യോഗ്യതയുള്ളവരെ ഇന്‍റർവ്യൂവിൽ പങ്കെടുപ്പിച്ചു.
ഭിന്നശേഷിക്കാർക്കായി ജോബ്‌ഫെയർ നടത്തി - തൊഴില്‍മേള
കാക്കനാട് പ്രവർത്തിക്കുന്ന ഐ ടി സ്ഥാപനമാണ് തൊഴിൽ മേള നടത്തിയത്. മൂന്നുറോളം പേര്‍ മേളയില്‍ പങ്കെടുത്തു
ഭിന്നശേഷിക്കാർക്കായി ജോബ്‌ഫെയർ നടത്തി
കോയമ്പത്തൂർ, ചെന്നൈ, പൂനെ എന്നിവിടങ്ങളില്‍ പ്രവർത്തിക്കുന്ന കമ്പനികളിലേക്കാണ് ജോബ് ഫെയർ നടന്നത്. ഐ ടി കമ്പനിയിൽ നോൺ ഐ ടി മേഖലയിലാണ് നിയമനം നൽകുക. പാലിയേറ്റീവ് കെയർ ജില്ലാ കോ-ഓർഡിനേറ്റർ അബ്ദുള്ള ആസാദാണ് ജോബ് ഫെയറിന്‍റെ ജില്ലാ കോ-ഓർഡിനേറ്റർ. കൊഗ്നിസെന്‍റ് ഐ ടി കമ്പനിയുടെ പ്രതിനിധിയും ജോബ് ഫെയറിൽ പങ്കെടുത്തു.