ആലപ്പുഴ: ഇസ്ലാം മതത്തിലേക്ക് ആരെയും നിര്‍ബന്ധിച്ച് കൊണ്ടുവരുന്നില്ലെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഇസ്‌ലാം മതം വളർന്നത് സദ് സ്വഭാവത്തിലൂടെയും സഹിഷ്‌ണുതയിലൂടെയുമാണെന്ന് കാന്തപുരം പറഞ്ഞു. ആലപ്പുഴയിൽ 'എൻഹാൻസ് ഇന്ത്യ കോൺഫറൻസ്' എന്ന പേരിൽ സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷൻ (എസ്എസ്എഫ്) ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിലേക്ക് ആരെയും നിര്‍ബന്ധിച്ച് കൊണ്ടുവരുന്നില്ല, മതം വളര്‍ന്നത് സഹിഷ്‌ണുതയിലൂടെ : കാന്തപുരം - വര്‍ഗീയതക്കെതിരെ കാന്തപുരം
ആലപ്പുഴയിൽ എസ്എസ്എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കാന്തപുരം
'ഇസ്‌ലാമിലേക്ക് ആരേയും നിര്‍ബന്ധിച്ച് കൊണ്ടുവരുന്നില്ല, വളര്‍ന്നത് സഹിഷ്‌ണുതയിലൂടെ': കാന്തപുരം
ഇന്ത്യയിലും പ്രവാസ രാജ്യങ്ങളിലും ഇസ്ലാം വളർന്നത് സമാധാനത്തിലൂടെയും സഹിഷ്‌ണുതയിലൂടെയുമാണ്. വർഗീയത എന്നാൽ ഏതെങ്കിലും ഒരു പ്രസ്ഥാനം അതിന്‍റെ ആശയങ്ങളും ആചാരങ്ങൾക്കും അനുസരിച്ച് ജീവിക്കൽ അല്ല. ഏതെങ്കിലും ആളുകൾ വർഗീയമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനെ ഇസ്ലാം മതത്തിന്‍റെ പേരിലല്ല മുദ്രകുത്തേണ്ടത്. അത്തരം വർഗീയവാദികളെ വിശ്വാസ സമൂഹം ഒറ്റപ്പെടുത്തണമെന്നും കാന്തപുരം പറഞ്ഞു.