ആലപ്പുഴ:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ എച്ച് സലാം എംഎൽഎ വക്കീൽ നോട്ടീസ് അയച്ചു. പരാമർശം പിൻവലിച്ച് വാർത്താസമ്മേളനം നടത്തി മാപ്പു പറഞ്ഞില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. ജി പ്രിയദർശൻ തമ്പി മുഖേന വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
എച്ച് സലാമിനെതിരായ പരാമർശം; കെ സുരേന്ദ്രനെതിരെ വക്കീൽ നോട്ടീസ്
എച്ച് സലാം എസ്‌ഡിപിഐക്കാരനാണെന്ന സുരേന്ദ്രന്‍റെ പരാമർശത്തിനെതിരെയാണ് നടപടി
എച്ച് സലാമിനെതിരായ പരാമർശം; കെ സുരേന്ദ്രനെതിരെ വക്കീൽ നോട്ടീസ്
ALSO READ:വിദേശ പൗരന്‍ മദ്യം ഒഴുക്കി കളഞ്ഞ സംഭവം: പൊലീസിനെതിരെ മന്ത്രി റിയാസ്
എച്ച് സലാം എസ്‌ഡിപിഐക്കാരനാണെന്ന ബിജെപി അധ്യക്ഷന്‍റെ പരാമർശത്തിനെതിരെയാണ് നിയമനടപടി. തിരുവനന്തപുരത്ത് ഡിസംബർ 21ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് എച്ച്. സലാം എസ്‌ഡിപിഐക്കാരനാണെന്ന പരാമർശം സുരേന്ദ്രൻ നടത്തിയത്. പിന്നാലെ കോട്ടയത്തും സുരേന്ദ്രൻ ഇതേ പരാമർശം ആവർത്തിച്ചിരുന്നു.