കേരളം

kerala

ETV Bharat / city

ജലീൽ വിഷയം സർക്കാരിന്‍റെ സൽപേരിനെ ബാധിക്കില്ലെന്ന് മന്ത്രി ജി. സുധാകരൻ - ആലപ്പുഴ വാര്‍ത്തകള്‍

മന്ത്രിക്കെതിരായി ഉയർന്ന ആരോപണത്തിന്‍റെ കാര്യത്തിൽ സിപിഎം പോളിറ്റ് ബ്യൂറോയും സംസ്ഥാന സെക്രട്ടറിയേറ്റും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജി. സുധാകരൻ ആലപ്പുഴയില്‍ പറഞ്ഞു.

G sudhakaran on kt jaleel issue  G sudhakaran news  kt jaleel issue news  കെടി ജലീല്‍ വാര്‍ത്തകള്‍  ജി സുധാകരൻ വാര്‍ത്തകള്‍  ആലപ്പുഴ വാര്‍ത്തകള്‍  സിപിഎം വാര്‍ത്തകള്‍
ജലീൽ വിഷയം സർക്കാരിന്‍റെ സൽപേരിനെ ബാധിക്കില്ലെന്ന് മന്ത്രി ജി. സുധാകരൻ

By

Published : Sep 13, 2020, 11:42 PM IST

ആലപ്പുഴ: മന്ത്രി കെ.ടി ജലീലിനെതിരെ ഉയർന്ന ആരോപണങ്ങൾ സംസ്ഥാന സർക്കാരിന്‍റെ സൽപ്പേരിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ.

ജലീൽ വിഷയം സർക്കാരിന്‍റെ സൽപേരിനെ ബാധിക്കില്ലെന്ന് മന്ത്രി ജി. സുധാകരൻ

ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്തവിധമുള്ള വികസന - ക്ഷേമ പ്രവർത്തനങ്ങളാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് നടത്തുന്നത്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 9 മുതൽ 11 മാസം വരെ കുടിശികയുണ്ടായിരുന്ന 600 രൂപ ക്ഷേമ പെൻഷൻ ഈ സർക്കാർ അധികാരത്തിലേറി കഴിഞ്ഞ നാല് വർഷക്കാലം കൊണ്ട് കുടിശിക വരുത്താതെ 1400 രൂപയായി ഉയർത്തിയ പ്രവർത്തനങ്ങൾ ഉൾപ്പടെയുളളവ ഈ ജനത്തിന് ബോധ്യമുള്ള കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിക്കെതിരായി ഉയർന്ന ആരോപണത്തിന്‍റെ കാര്യത്തിൽ സിപിഎം പോളിറ്റ് ബ്യൂറോയും സംസ്ഥാന സെക്രട്ടറിയേറ്റും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് തന്നെയാണ് താൻ ഉൾപ്പടെയുള്ളവരുടെ നിലപാടെന്നും മന്ത്രി ജി. സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു.

ABOUT THE AUTHOR

...view details