വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെന്‍ററിൽ നിന്ന് മത്സ്യബന്ധനത്തിന് അനുമതി - ആലപ്പുഴ
കണ്ടെയ്ൻമെന്‍റ് സോണുകൾ, ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് മേഖലയിൽ മത്സ്യബന്ധനത്തിന് അനുമതിയില്ല
ആലപ്പുഴ :ജില്ലയിലെ വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെന്‍ററിൽ നിന്ന് മത്സ്യബന്ധനത്തിന് അനുമതി. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 മണിവരെ മത്സ്യബന്ധനം നടത്താനാണ് ജില്ലാഭരണകൂടത്തിന്‍റെ അനുമതി. കണ്ടെയ്ൻമെന്‍റ് സോണുകൾ, ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് മേഖലയിൽ മത്സ്യബന്ധനത്തിന് അനുമതിയില്ല. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണി വരെ മത്സ്യ വിപണനത്തിനും അനുമതി നൽകിയിട്ടുണ്ട്. ടോക്കൺ സമ്പ്രദായത്തിന്‍റെ അടിസ്ഥാനത്തിൽ സാമൂഹിക അകലം പാലിച്ച് വിപണനം നടത്താനാണ് അനുമതി. ചെറുകിട കച്ചവടക്കാർ, ഇരുചക്ര -മുച്ചക്ര വാഹന കച്ചവടക്കാർ എന്നിവർക്ക് രാവിലെ 6 മുതൽ 9 വരെയും, മൊത്ത കച്ചവടക്കാർക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും കേന്ദ്രത്തിലെത്തി മത്സ്യം വാങ്ങാവുന്നതാണ്. പൊതുജനങ്ങൾക്ക് ഈ കേന്ദ്രത്തിലെത്തി മത്സ്യം വാങ്ങുന്നത് അനുമതിയില്ല