ആലപ്പുഴ: കാർഷിക വൃത്തിയിൽ അടയാളപ്പെടുത്തലുമായി ചേർത്തല പൊലീസ് സ്റ്റേഷൻ. മികച്ച വിളവെടുപ്പിന് ശേഷം പൊലീസ് സ്റ്റേഷൻ വളപ്പിൽ വീണ്ടും പച്ചക്കറി കൃഷി ആരംഭിച്ചു. ചേർത്തല കൃഷി ഓഫീസർ ആർ.പി.രാജൻ, സ്റ്റേഷൻ ഓഫീസർ പി.ശ്രീകുമാറിന് പച്ചക്കറി വിത്തുകൾ കൈമാറി. സംയോജിത കൃഷിയാണ് നടത്തുന്നത്.
കർഷകരായി കാവൽക്കാർ - farming
പൊലീസുകാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ കൃഷിയിലൂടെ കഴിയുമെന്ന് സ്റ്റേഷൻ ഓഫീസർ പി.ശ്രീകുമാർ പറഞ്ഞു
കർഷകരായി കാവൽക്കാർ
പൊലീസുകാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ കൃഷിയിലൂടെ കഴിയുമെന്ന് സ്റ്റേഷൻ ഓഫീസർ പി.ശ്രീകുമാർ പറഞ്ഞു. എസ്.ഐ.ലൈസാ മുഹമ്മദ്, എസ്.ഐ. പി.ആർ.അശോകൻ, പി.ആർ.ഒ എൻ.ഉണ്ണി, സി.ആർ.ഒ ടി.കെ.അനിൽകുമാർ, റൈറ്റർ ഡി.ജയചന്ദ്രൻ, സി.പി.ഒ രണദീർ, എ.പി.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.