കേരളം

kerala

ETV Bharat / city

ആലപ്പുഴയിൽ എൻസിപി നേതാക്കൾ തമ്മിൽ ഏറ്റുമുട്ടൽ ; വനിത നേതാവിനെ കയ്യേറ്റം ചെയ്‌തതായി പരാതി - ആലപ്പുഴ വാർത്തകൾ

എംഎൽഎ തോമസ് കെ തോമസിന്‍റെ നേതൃത്വത്തിലുള്ള വിഭാഗവും എൻസിപി സംസ്ഥാന പ്രസിഡന്‍റ് പി സി ചാക്കോയെ പിന്തുണയ്‌ക്കുന്ന മറുവിഭാഗവും തമ്മിലാണ് സംഘർഷമുണ്ടായത്

ആലപ്പുഴയിൽ എൻസിപി നേതാക്കൾ തമ്മിൽ ഏറ്റുമുട്ടൽ  എൻസിപി വനിത നേതാവിനെ കയ്യേറ്റം ചെയ്‌തതായി പരാതി  Clash between NCP leaders in Alappuzha  Complaint that NCP woman leader was assaulted  alappuzha news  ആലപ്പുഴ വാർത്തകൾ  പി സി ചാക്കോ
ആലപ്പുഴയിൽ എൻസിപി നേതാക്കൾ തമ്മിൽ ഏറ്റുമുട്ടൽ ; വനിത നേതാവിനെ കയ്യേറ്റം ചെയ്‌തതായി പരാതി

By

Published : Aug 24, 2022, 3:59 PM IST

ആലപ്പുഴ: ആലപ്പുഴയിൽ എൻസിപി നേതാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. സംഘടന തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വാക്കു തർക്കമാണ് ഏറ്റുമുട്ടലിലേക്ക് എത്തിയത്. എൻസിപി ജില്ല നേതാക്കൾക്കിടയിൽ ഏറെ നാളായി നിലനിൽക്കുന്ന ഭിന്നതയാണ് സംഘടന തെരഞ്ഞെടുപ്പോടുകൂടി മറനീക്കി പുറത്ത് വന്നിരിക്കുന്നത്.

ആലപ്പുഴയിൽ എൻസിപി നേതാക്കൾ തമ്മിൽ ഏറ്റുമുട്ടൽ ; വനിത നേതാവിനെ കയ്യേറ്റം ചെയ്‌തതായി പരാതി

കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന്‍റെ നേതൃത്വത്തിലുള്ള വിഭാഗവും എൻസിപി സംസ്ഥാന പ്രസിഡന്‍റ് പി സി ചാക്കോയെ പിന്തുണയ്‌ക്കുന്ന മറുവിഭാഗവും തമ്മിലാണ് സംഘർഷമുണ്ടായത്. ആലപ്പുഴ ബ്ലോക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭിന്നതയാണ് എൻസിപി ജില്ല കമ്മിറ്റി ഓഫിസിൽ നടന്ന സംഘർഷത്തിന് കാരണം. ഭാരവാഹികൾക്കായി ഇരുവിഭാഗവും അവകാശ വാദം ഉന്നയിച്ച് രംഗത്ത് വന്നതോടെയാണ് തർക്കത്തിലേക്ക് എത്തിയത്.

തുടർന്ന് താമസിച്ചെത്തിയ നേതാക്കളെ വോട്ടെടുപ്പ് രജിസ്റ്ററിൽ ഒപ്പിടുന്നതിൽ നിന്ന് എംഎൽഎ വിലക്കിയതോടെ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. സംഘർഷത്തിനിടെ വനിത വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്‍റ് ആലീസിനെ കയ്യേറ്റം ചെയ്യാൻ ഒരു വിഭാഗം ശ്രമിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. ഇതേ തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി.

ABOUT THE AUTHOR

...view details