ആലപ്പുഴ :ചേർത്തലയിൽ നവവധു ഹെനയെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് അപ്പുക്കുട്ടനെ കോടതിയിൽ ഹാജരാക്കി. ചേർത്തല മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ 26 നാണ് ചേർത്തല സ്വദേശി ഹെനയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹെന കുളിമുറിയിൽ കുഴഞ്ഞുവീണു എന്നാണ് അപ്പുക്കുട്ടൻ പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്. പോസ്റ്റ്മോർട്ടത്തിനിടെ മൃതദേഹത്തിൽ മുറിവുകൾ കണ്ട് ഡോക്ടർമാർ സംശയങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം സ്വാഭാവികമായിരുന്നില്ലെന്നും ഭർത്താവ് നടത്തിയ ആസൂത്രിത കൊലപാതകമായിരുന്നുവെന്നും തെളിഞ്ഞത്.