ആലപ്പുഴ: കൊച്ചിയില്‍ ബിന്ദു അമ്മിണിക്ക് നേരെ ഉണ്ടായ ആക്രമണം തെറ്റെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സംഘര്‍ഷങ്ങള്‍ മന:പൂര്‍വ്വം സൃഷ്ടിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. വിശ്വാസവും നിയമവും സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ
സ്ത്രീകളെ ആക്രമിക്കുന്നത് അപരിഷ്കൃത സമൂഹത്തിന്റെ രീതിയാണ്. ശബരിമല കേസില്‍ സുപ്രീംകോടതിയുടെ വിധിയില്‍ അവ്യക്തത തുടരുന്നതിനാല്‍ അന്തിമ വിധി വരുന്നതുവരെ കാത്തിരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
ജെ. മേഴ്സിക്കുട്ടിയമ്മ
സ്ത്രീകളെ ആക്രമിക്കുന്നത് അപരിഷ്കൃത സമൂഹത്തിന്റെ രീതിയാണ്. ശബരിമല കേസില്‍ സുപ്രീംകോടതി വിധിയില്‍ അവ്യക്തത തുടരുന്നതിനാല്‍ അന്തിമ വിധി വരുന്നതുവരെ കാത്തിരിക്കാന്‍ ജനങ്ങള്‍ തയാറാകണം. ദര്‍ശനം നടത്താനെത്തുന്ന സ്ത്രീകളെ തടയാനോ സ്ത്രീകളെ നിര്‍ബന്ധിച്ച് ശബരിമലയില്‍ പ്രവേശിപ്പിക്കാനോ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.