കേരളം

kerala

ETV Bharat / city

ആലപ്പുഴയിൽ മഴ ശക്തം, കുട്ടനാട്ടിലും ചെങ്ങന്നൂരിലും ആളുകളെ മാറ്റിപ്പാർപ്പിച്ചു

കുട്ടനാട്, ചെങ്ങന്നൂർ പ്രദേശങ്ങളിലെ താഴ്ന്ന മേഖലകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

ആലപ്പുഴയിൽ സ്ഥിതി രൂക്ഷം  ആലപ്പുഴ വാർത്ത  ആലപ്പുഴയിൽ ശക്തമായ മഴ  ആലപ്പുഴ മഴ വാർത്ത  വിവിധ പ്രദേശങ്ങൾ വെള്ളത്തിനുള്ളിൽ  കുട്ടനാട്ടിലും ചെങ്ങന്നൂരിലും ആളുകളെ മാറ്റിപ്പാർപ്പിച്ചു  കേരള മഴ  ആലപ്പുഴയിൽ രണ്ട് മരണം  ആലപ്പുഴ മഴക്കെടുതി  മഴക്കെടുതി  ALAPPUZHA HEAVY RAIN  ALAPPUZHA HEAVY RAIN news  two died in rain havoc  alappuzha rain havoc  alappuzha rain news  rain news alappuzha news latest
ആലപ്പുഴയിൽ സ്ഥിതി രൂക്ഷം; മഴക്കെടുതിയിൽ രണ്ടു മരണം, കുട്ടനാട്ടിലും ചെങ്ങന്നൂരിലും ആളുകളെ മാറ്റിപ്പാർപ്പിച്ചു

By

Published : Oct 17, 2021, 9:09 AM IST

Updated : Oct 17, 2021, 9:16 AM IST

ആലപ്പുഴ:അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ സ്ഥിതി രൂക്ഷമായി. രണ്ടു ദിവസമായി മഴയുടെ ശക്തി കുറയാത്തതും കിഴക്കൻ ഭാഗത്ത് നിന്ന് വെള്ളത്തിന്‍റെ വരവ് ശക്തമായതും പലപ്രദേശങ്ങളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയർത്തിയിട്ടുണ്ട്. കുട്ടനാടിന്‍റെയും ചെങ്ങന്നൂരിന്‍റെയും താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.


ചെങ്ങന്നൂര്‍ താലൂക്കിൽ 40ഓളം വീടുകളിൽ വെള്ളം കയറി

ചെങ്ങന്നൂര്‍ താലൂക്കിലെ മുളക്കുഴ, ഇടനാട് മേഖലകളില്‍ നാൽപതോളം വീടുകളില്‍ വെള്ളം കയറിയതിനെ തുടർന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വീയപുരം വില്ലേജില്‍ കൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. നാലു കുടുംബങ്ങളിലെ 12 പേരാണ് ഇവിടെയുള്ളത്.

ഇതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 14 ആയി. ആകെ 49 കുടുംബങ്ങളിലെ 158 പേരാണ് ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളായ കൈനകരി, ചമ്പക്കുളം, രാമങ്കരി, വെളിയനാട്, കുപ്പപ്പുറം മേഖലകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കുട്ടനാട് താലൂക്കിന്‍റെ കിഴക്കന്‍ മേഖലയിലുള്ളവരെ ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൈനകരി പ്രദേശത്തുള്ളവരിൽ ചിലർ ആലപ്പുഴ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് മാറിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധം ഉറപ്പാക്കി ദുരിതാശ്വാസ ക്യാമ്പുകള്‍

ജില്ലയില്‍ കൊവിഡ് പ്രതിരോധം ഉറപ്പാക്കി ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് സൈക്ലോണ്‍ ഷെല്‍റ്ററുകള്‍ ഉള്‍പ്പെടെ 470 കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ കുട്ടനാട് പ്രദേശത്തെ കിടപ്പു രോഗികളെ മാറ്റി പാര്‍പ്പിക്കാനായി ആലപ്പുഴ ടൗണ്‍ ഹാളില്‍ സൗകര്യമൊരുക്കി.

താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി

കനത്ത മഴയിലും അച്ചൻകോവിലാറ്റിലെ കിഴക്കൻ വെള്ളത്തിലും പുഞ്ചകൾ കരകവിഞ്ഞും മാവേലിക്കരയിൽ വിവിധ ഇടങ്ങളിലായി താഴ്ന്ന പ്രദേശങ്ങളിലെ 450 ഓളം വീടുകളിൽ വെള്ളം കയറി. ചെട്ടികുളങ്ങരയിൽ ആച്ചംവാതുക്കൽ കരിപ്പുഴ മറ്റം വടക്ക് മേഖലകളിൽ 350ഓളം വീടുകൾ വെള്ളത്തിലായി. തഴക്കര വെട്ടിയാർ മേഖലകളിൽ 25 വീടും തെക്കേക്കരയിൽ 15 ഉം മാവേലിക്കര നഗരസഭയിൽ 60ഉം വീടുകൾ വെള്ളത്തിലായി.

നഗരസഭയിൽ കണ്ടിയൂർ, കുരുവിക്കാട്, പ്രായിക്കര, സ്രാമ്പിക്കൽ ചിറ, തഴക്കര വഴുവാടി, വെട്ടിയാർ, കുന്നം പ്രദേശങ്ങളിലാണ് ഏറെയും ദുരിതം സംഭവിച്ചത്. കോഴിപ്പാലം ഭാഗത്ത്‌ റോഡുകൾ മുങ്ങി. ഇവിടങ്ങളിലെ ആളുകളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റി പാർപ്പിച്ചു.

18 വള്ളങ്ങള്‍ സജ്ജമാക്കി മത്സ്യഫെഡ്

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സാഹചര്യത്തില്‍ പുറപ്പെടുന്നതിനായി ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരം ആലപ്പുഴ ജില്ലയില്‍ മത്സ്യഫെഡ് 18 വള്ളങ്ങള്‍ സജ്ജമാക്കി. വള്ളങ്ങൾക്ക് ആവശ്യമായ മണ്ണെണ്ണ, മത്സ്യഫെഡിന്‍റെ അർത്തുങ്കൽ മണ്ണെണ്ണ ബങ്കിൽ നിന്ന് ലഭ്യമാക്കും. ഇതിന് പുറമെ മത്സ്യഫെഡ് ജില്ല ഓഫീസ് കേന്ദ്രീകരിച്ച് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.

ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമും ചേർത്തല മണ്ഡലത്തിൽ കൃഷി മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചും ആലപ്പുഴ മണ്ഡലത്തിൽ പി പി ചിത്തരഞ്ജന്‍റെ എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ചും കൺട്രോൾ റൂമുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ എല്ലാ താലൂക്കുകളിലും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

തീരദേശത്തെയും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെയും വില്ലേജ് ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകളുണ്ട്. സമീപ ജില്ലകളില്‍ പല കേന്ദ്രങ്ങളിലും ജലനിരപ്പ് ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയാണ് ജില്ല ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. വിവിധ വകുപ്പുകളും സന്നദ്ധ പ്രവർത്തകരും രാത്രി ഏറെ വൈകിയും ദുരിതാശ്വാസ പ്രവർത്തനങ്ങളിലായിരുന്നു.

READ MORE:കനത്തമഴ തുടരുന്നു ; കുട്ടനാട്ടിലെ ജനവാസ മേഖലകളില്‍ വെള്ളംകയറി

Last Updated : Oct 17, 2021, 9:16 AM IST

ABOUT THE AUTHOR

...view details