മത്സ്യബന്ധന വള്ളം തിരയില്‍പ്പെട്ട് തകര്‍ന്നു - fishing boat
1300 കിലോയുള്ള വല, രണ്ട് എഞ്ചിൻ, മണ്ണെണ്ണ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയും നശിച്ചു
ആലപ്പുഴ: കടലിൽ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളം കാറ്റിലും തിരയിലുംപെട്ട് തകർന്നു. കരൂർ പായൽക്കുളങ്ങര പുതുവൽ ബി.കുമാറിന്‍റെ ഉടമസ്ഥതയിലുള്ള ഏഷ്യാഡ് വള്ളമാണ് തകർന്നത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ വള്ളം കരക്കടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പൂർണമായും തകർന്നിരുന്നു .1300 കിലോയുള്ള വല, രണ്ട് എഞ്ചിൻ, മണ്ണെണ്ണ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയും നശിച്ചു. കടം വാങ്ങിയും ലോണെടുത്തുമാണ് വള്ളവും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങിയത്. ഏക ജീവനോപാധിയായ വള്ളം നശിച്ചതോടെ ദുരിതക്കയത്തിലേക്ക് മുങ്ങുന്ന അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ. അമ്പതിലധികം തൊഴിലാളികളാണ് തകര്‍ന്ന ഏഷ്യാഡ് വള്ളത്തെ ആശ്രയിച്ച് വരുമാനം കണ്ടെത്തിയിരുന്നത്. മത്സ്യഫെഡ് ജില്ലാ അസിസ്റ്റന്‍റ് മാനേജർ കെ.സജീവൻ, അമ്പലപ്പുഴ ഫിഷറീസ് ഓഫീസർ കെ.ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി. സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഇവര്‍.