കേരളം

kerala

ETV Bharat / city

ആലപ്പുഴയില്‍ 706 പേര്‍ക്ക് കൂടി കൊവിഡ് - ആലപ്പുഴ കൊവിഡ് വാര്‍ത്തകള്‍

നിലവിൽ ജില്ലയിൽ 8217 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.

alappuzha covid update  covid latest news  കൊവിഡ് വാര്‍ത്തകള്‍  ആലപ്പുഴ കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍
ആലപ്പുഴയില്‍ 706 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Oct 24, 2020, 10:20 PM IST

ആലപ്പുഴ: ജില്ലയിൽ 706 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 693 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രോഗബാധ സ്ഥിരീകരിച്ചവരിൽ 13‌ പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. അതേസമയം 472 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 20185 ആയി. നിലവിൽ ജില്ലയിൽ 8217 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. സമ്പർക്കത്തിലൂടെ രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ജില്ലയിൽ ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവ് ആരോഗ്യ വകുപ്പ് അധികൃതരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details