ആലപ്പുഴ : കൊവിഡ് ബാധിച്ച ഇന്നലെ മരിച്ച ചെങ്ങന്നൂർ സ്വദേശിയുടെ സംസ്‌കാര ചടങ്ങുകൾ വൈകുന്നു. 12 അടി താഴ്ചയിൽ സംസ്‌കാരം നടത്താൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാത്തതാണ് സംസ്‌കാരം വൈകാന്‍ കാരണം. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി(38) ഇന്നലെ ഉച്ചയോടെയാണ് ആലപ്പുഴ മെഡിക്കൽ കോളജില്‍ വച്ച് മരിച്ചത്. ഇന്നലെ രാത്രി ഏറെ വൈകിയാണ് ജോസിന് കൊവിഡാണെന്ന് സ്ഥിരീകരിച്ചത്.
ആലപ്പുഴയില്‍ മരിച്ച കൊവിഡ് രോഗിയുടെ സംസ്‌കാരം വൈകുന്നു - alappuzha covid patient death news
12 അടി താഴ്ചയിൽ സംസ്‌കാരം നടത്താൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാത്തതാണ് സംസ്‌കാരം വൈകാന്‍ കാരണം
സംസ്‌കാരത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ പാണ്ടനാട് പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു. എന്നാൽ പഞ്ചായത്ത് പരിധിയിൽ സ്ഥലമില്ലെന്ന് സെക്രട്ടറി ചെങ്ങന്നൂർ ആർ.ഡി.ഒക്ക് റിപ്പോർട്ട് നൽകി. ജോസിന്‍റെ ഇടവകയായ പുത്തൻ തെരുവ് സെന്‍റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ വെള്ളക്കെട്ടും മറ്റു പ്രശ്നങ്ങളും കാരണം അഞ്ചടിയിൽ കൂടുതൽ കുഴിയെടുക്കാൻ കഴിയാത്തതും അധികൃതരെ കുഴക്കി. സംസ്‌കാരം സംബന്ധിച്ച അന്തിമ തീരുമാനം ജില്ലാ ഭരണകൂടം എടുക്കണമെന്ന് ചെങ്ങന്നൂർ ആർ.ഡി.ഒ ജില്ലാ ഭരണകൂടത്തോട് അഭ്യർത്ഥിച്ചിരുന്നു.