ആലപ്പുഴ ജില്ലയില്‍ 816 പേര്‍ നിരീക്ഷണത്തില്‍ - corona kerala latest news
കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനയ്‌ക്കയച്ച 109 സാമ്പിളുകളില്‍ പരിശോധനാഫലം ലഭ്യമായ 98 സാമ്പിളുകളും നെഗറ്റീവാണ്.
ആലപ്പുഴ: കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 805 പേര്‍ വീടുകളിലും 11 പേര്‍ വിവിധ ആശുപത്രികളിലുമായി നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്നലെ ഒമ്പത് പേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനയ്‌ക്കയച്ച 109 സാമ്പിളുകളില്‍ പരിശോധനാഫലം ലഭ്യമായ 98 സാമ്പിളുകളും നെഗറ്റീവാണ്. പൊതുജനങ്ങള്‍ക്കായി 67 ബോധവല്‍ക്കരണ ക്ലാസുകളും, തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി മൂന്ന് ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കും പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിച്ചു.