കേരളം

kerala

By

Published : Apr 18, 2022, 3:04 PM IST

ETV Bharat / city

എഐഎസ്എഫ് 45-ാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കം

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തു

എഐഎസ്എഫ് സംസ്ഥാന സമ്മേളനം  ആലപ്പുഴ എഐഎസ്എഫ് സമ്മേളനം  എഐഎസ്എഫ് സമ്മേളനം കാനം രാജേന്ദ്രൻ ഉദ്‌ഘാടനം  aisf begins in alappuzha  45th state meet of aisf  aisf state meet inauguration
എഐഎസ്എഫ് 45-ാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കം

ആലപ്പുഴ: സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫിന്‍റെ 45-ാം സംസ്ഥാന സമ്മേളനം ആരംഭിച്ചു. സംസ്ഥാന പ്രസിഡന്‍റ് പി കബീർ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തു.

സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക വയലാറിലെ സി.കെ സതീഷ് കുമാറിന്‍റെ സ്‌മൃതി മണ്ഡപത്തിൽ നിന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ജാഥ ക്യാപ്റ്റൻ നിമിഷ രാജുവിന് കൈമാറി. സമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള ദീപശിഖ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ വച്ച് റവന്യൂ മന്ത്രി കെ രാജൻ എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് മോഹിത മോഹന് കൈമാറി. സംസ്ഥാനത്തെ 5,52,000 അംഗങ്ങളെ പ്രതിനിധീകരിച്ച് 341 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

എഐഎസ്എഫ് 45-ാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കം

സി.കെ സതീഷ് കുമാർ നഗറിലാണ് (ടി.വി തോമസ് സ്‌മാരക ടൗൺ ഹാൾ) സമ്മേളനം ചേരുന്നത്. സ്വാഗത സംഘം ചെയർമാൻ ടി.ജെ ആഞ്ചലോസ്, ദേശീയ ജനറൽ സെക്രട്ടറി വിക്കി മഹേശരി, പ്രസിഡന്‍റ് ശുവം ബാനർജി, സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി സത്യൻ മൊകേരി, റവന്യൂ മന്ത്രി കെ രാജൻ, മഹിള സംഘം സംസ്ഥാന സെക്രട്ടറി പി വസന്തം, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോൻ, എകെഎസ്‌ടിയു സംസ്ഥാന പ്രസിഡന്‍റ് എൻ ശ്രീകുമാർ, ജോയിന്‍റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ, പിഎഫ്‌സിടി സംസ്ഥാന പ്രസിഡന്‍റ് ഡോ. സി ഉദയകല തുടങ്ങിയവർ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ABOUT THE AUTHOR

...view details