ആലപ്പുഴ: ജില്ലയിൽ പുതിയതായി 433 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും രണ്ട് പേർ മറ്റ് സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 430 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 21 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 383 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 37170 ആയി ഉയര്‍ന്നു.
ആലപ്പുഴയിൽ 433 പേർക്ക് കൂടി കൊവിഡ് - ആലപ്പുഴ കൊവിഡ്
409 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 21 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴയിൽ 433 പേർക്ക് കൂടി കൊവിഡ്
നിലവിൽ ജില്ലയിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 7311 പേർ ചികിത്സയിൽ കഴിയുകയാണ്. ജില്ലയിൽ ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവ് ആരോഗ്യ വകുപ്പ് അധികൃതരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.