ന്യൂഡൽഹി:നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനായി 14,500 കോടി രൂപയുടെ ധനസമാഹരണത്തിന് അംഗീകാരം നൽകി ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ (വിഐ) ഓഹരി ഉടമകൾ. ശനിയാഴ്‌ച നടന്ന പ്രത്യേക യോഗത്തിലാണ് ഓഹരി ഉടമകൾ നിർദേശം അംഗീകരിച്ചത്. 4,500 കോടി രൂപയുടെ ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിനുള്ള പ്രമേയം നേരത്തേ യോഗത്തിൽ അവതരിപ്പിച്ചിരുന്നു.
ഇതിനുപുറമേ ധനസമാഹരണത്തിന്‍റെ ഭാഗമായി, ഓഹരി വിൽപനയിലൂടെയോ എഡിആർ, ജിഡിആർ, എഫ്‌സിസിബികളുടെ ലയനത്തിലൂടെയോ 10,000 കോടി രൂപ സമാഹരിക്കാൻ ഓഹരി ഉടമകളുടെ അനുമതിയും വിഐഎൽ തേടുകയായിരുന്നു. കടക്കെണിയിലായ വോഡഫോൺ ഐഡിയ ലിമിറ്റഡിലേക്ക് 3,375 കോടി രൂപയോളം നിക്ഷേപിക്കാനാണ് പ്രൊമോട്ടർ സ്ഥാപനമായ വോഡഫോൺ പദ്ധതിയിടുന്നത്. കൂടാതെ ആദിത്യ ബിർള ഗ്രൂപ്പ് 1,125 കോടി രൂപയോളം നിക്ഷേപിക്കും.
ALSO READ: മനുഷ്യരക്തത്തിൽ മൈക്രോപ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യം കണ്ടെത്തി ഗവേഷകർ