ചൂടിനൊപ്പം ഉയര്‍ന്ന് തലസ്ഥാനത്ത് പച്ചക്കറി വില; നാല് ഇനങ്ങള്‍ക്ക് വില 100 കടന്നു
ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പ്പന വില...
vegetable rate
By
Published : Mar 25, 2023, 10:38 AM IST
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ പച്ചക്കറി വില കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്നു. തിരുവനന്തപുരത്ത് നെല്ലിക്ക, ഇഞ്ചി, ചെറുനാരങ്ങ, മുരിങ്ങ എന്നിവയ്‌ക്ക് നൂറ് രൂപയ്‌ക്ക് മുകളിലാണ് ഇന്ന് വില. ഇഞ്ചിക്ക് ഏറ്റവും കൂടുതല്‍ വിലയുള്ളതും തിരുവനന്തപുരത്താണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കിലോയ്‌ക്ക് 20 രൂപയുള്ള തക്കാളി എറണാകുളത്ത് 35 രൂപയാണ് വില. എന്നാല്‍ കോഴിക്കോട് ജില്ലയില്‍ ഇന്ന് 15 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില.