Vegetable Price Today |ഇഞ്ചിക്ക് 280, പച്ചമുളകിന് 160: 100 കടന്ന് തക്കാളിയും ബീൻസും, അറിയാം ഇന്നത്തെ പച്ചക്കറി വില - പച്ചക്കറി വില
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
Vegetable Price Today |ഇഞ്ചിക്ക് 280, 160ലെത്തി പച്ചമുളക്, 100 കടന്ന് തക്കാളിയും ബീൻസും; അറിയാം ഇന്നത്തെ പച്ചക്കറി വില
By
Published : Jul 3, 2023, 10:27 AM IST
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ വ്യത്യാസങ്ങൾ. പച്ചമുളക്, ഇഞ്ചി, ബീൻസ്, തക്കാളി എന്നിവയ്‌ക്ക് റെക്കോർഡ് വില തുടരുകയാണ്. പച്ചമുളകിന് തിരുവനന്തപുരത്ത് 120 രൂപയും എറണാകുളത്ത് 160 രൂപയും കോഴിക്കോട് 100 രൂപയുമാണ് വില. കണ്ണൂരും കാസർകോടും 110 രൂപയാണ് പച്ചമുളകിന്‍റെ വില.
ഇഞ്ചിക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യഥാക്രമം 220, 240, 200, 280, 280 എന്നിങ്ങനെയാണ് വില ഈടാക്കുന്നത്. ഒരു കിലോ തക്കാളിയ്‌ക്ക് 75 രൂപ മുതല്‍ 140 രൂപ വരെയാണ് രേഖപ്പെടുത്തിയത്. ബീന്‍സിന് 90 രൂപ മുതല്‍ 120 രൂപ വരെയും ഈടാക്കുന്നുണ്ട്. ഇന്നത്തെ പച്ചക്കറി വിലനിലവാരം പരിശോധിക്കാം.