സംസ്ഥാനത്ത് ഇഞ്ചി വില കുറയുന്നു ; ഇന്നത്തേത് ഒരാഴ്‌ചയിലെ ഏറ്റവും താഴ്‌ന്ന നിരക്ക് - veg price
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
പച്ചക്കറി വില
By
Published : May 16, 2023, 10:09 AM IST
സംസ്ഥാനത്ത് ഇഞ്ചി വില കുറയുന്നു. എറണാകുളത്ത് ഏതാനും ദിവസങ്ങളായി ഇഞ്ചിക്ക് 250 രൂപ തുടരുകയായിരുന്നു. എന്നാൽ ഇന്ന് വില 200ലേക്ക് താഴ്‌ന്നു. ഇതോടെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ഇഞ്ചിക്ക് 150 മുതൽ 200 രൂപവരെയാണ് വില. അതേസമയം വിപണിയില്‍ തക്കാളിയുടെ നിരക്ക് ഏറിയും കുറഞ്ഞുമാണ് രേഖപ്പെടുത്തിയത്. സവാളയ്ക്കും വില നേരിയ തോതില്‍ ഉയർന്നു. പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില പരിശോധിക്കാം.