പൊതു വിപണിയില്‍ പച്ചക്കറി വിലയില്‍ വലിയ മാറ്റങ്ങളില്ലാതെ തുടരുന്നു. കോഴിക്കോട് 28 രൂപ വിലയുള്ള ഉരുളക്കിഴങ്ങിന് എറണാകുളം ജില്ലയിൽ 45 രൂപയാണ് വില. തക്കാളിയുടെ വിലയും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളെ അപേക്ഷിച്ച് എറണാകുളത്ത് കൂടുതലാണ്. കഴിഞ്ഞയാഴ്‌ച തലസ്ഥാനത്ത് കിലോയ്ക്ക് 60 രൂപയുള്ള തക്കാളിക്ക് ഈയാഴ്‌ച വില കുറഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിൽ 30 രൂപയുള്ള വെണ്ടയ്‌ക്കയ്‌ക്ക് കോഴിക്കോട് 70 രൂപയാണ് വില. വിപണിയിലെ ഏറ്റവും വില കൂടിയ പച്ചക്കറി മുരിങ്ങക്കയാണ്.